Home Sports ടോസിന് തൊട്ടു മുമ്പ് പാകിസ്ഥാന്‍ പരമ്പര ഉപേക്ഷിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്, താരങ്ങളോട് എത്രെയും വേഗം...

ടോസിന് തൊട്ടു മുമ്പ് പാകിസ്ഥാന്‍ പരമ്പര ഉപേക്ഷിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്, താരങ്ങളോട് എത്രെയും വേഗം പാകിസ്ഥാന്‍ വിടാന്‍ നിര്‍ദ്ദേശം 

തികച്ചും നാടകീയ നീക്കങ്ങള്‍ക്കാണ് റാവല്‍പിണ്ടി ഇന്ന് സാക്ഷ്യം വഹിച്ചത്. പാകിസ്ഥാനില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പരമ്പര കളിക്കാനെത്തിയ ന്യൂസീലന്‍ഡ് ടീം പരമ്പര ടോസിന് മുമ്പ് ഉപേക്ഷിച്ചു. ഇവിടെ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയാണ് ന്യൂസീലൻഡ് കളിക്കേണ്ടിയിരുന്നത്. റാവൽപിണ്ടിയിലും ലഹോറിലുമായി ഇന്നു മുതൽ ഒക്ടോബർ മൂന്നു വരെ മത്സരങ്ങൾ നടത്താനായിരുന്നു പദ്ധതി.

ഒന്നാം ഏകദിനത്തിന് ടോസ് ഇടാൻ മിനിറ്റുകൾ ശേഷിക്കെയാണ് ന്യൂസീലൻഡ് ടീം പരമ്പരയിൽനിന്ന് പിൻമാറിയത്. ന്യൂസീലൻഡ് സർക്കാർ നൽകിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിൻമാറ്റമെന്ന് കിവീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ന്യൂസീലൻഡ് താരങ്ങൾ എത്രയും വേഗം പാക്കിസ്ഥാൻ വിടുമെന്നും ബോർഡ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here