Home Crime ഭർത്താവിനോടും അമ്മായിയമ്മയോടും എന്നും വഴക്ക്; ദേഷ്യം തീർക്കാൻ കൈക്കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തി യുവതി

ഭർത്താവിനോടും അമ്മായിയമ്മയോടും എന്നും വഴക്ക്; ദേഷ്യം തീർക്കാൻ കൈക്കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തി യുവതി

ന്യൂഡൽഹി: ഭർത്താവുമായുള‌ള വഴക്കിന് പിന്നാലെ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി യുവതി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഹൈദർപൂർ മേഖലയിലാണ് ദാരുണമായ സംഭവം. മൂന്ന് മാസം മാത്രം പ്രായമുള‌ള പെൺകു‌ഞ്ഞിനെയാണ് അമ്മ അ‌ഞ്ജലി ദേവി(26) കൊലപ്പെടുത്തിയത്.

കുടുംബപ്രശ്‌നങ്ങളുടെ പേരിൽ ഭർത്താവ് സഞ്ജീത്തുമായി എന്നും അ‌ഞ്ജലി വഴക്കുണ്ടാക്കുമായിരുന്നു. വ്യാഴാഴ്‌ചയും വഴക്കുണ്ടായി. തുടർന്നാണ് കുഞ്ഞിന്റെ കഴുത്തിൽ കെട്ടിയിരുന്ന ചരട് മുറുക്കി അ‌ഞ്ജലി കുട്ടിയെ കൊലപ്പെടുത്തിയത്. എന്നാൽ അ‌ഞ്ജലിയുടെ ഭർത്താവിന്റെ മാതാവ് സുലേഖ സംഭവം അപകടമാണെന്ന് വാദിച്ചു. ചരട് കുഞ്ഞിന്റെ കഴുത്തിൽ എങ്ങനെയോ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് സുലേഖ പറഞ്ഞു. എന്നാൽ പൊലീസ് ഈ വാദം അംഗീകരിച്ചിട്ടില്ല.

ഭർത്താവും ഭർതൃമാതാവുമായുള‌ള തന്റെ പ്രശ്‌നങ്ങൾക്കെല്ലാം കാരണം മകളാണെന്ന് അ‌ഞ്ജലി എന്നും കുറ്റപ്പെടുത്തിയിരുന്നതായി ഇവർ വാടകയ്‌ക്ക് താമസിക്കുന്ന വീടിന്റെ ഉടമ അഭിപ്രായപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here