തിരുവനന്തപുരം: കേരള ബിജെപിയില്‍ ഗ്രൂപ്പിസം രൂക്ഷമാകുന്നു. ബി.ജെപിയുടെ കേരളത്തിലെ മുഖമായ ശോഭാ സുരേന്ദ്രന് മത്സരരംഗത്ത് ഇല്ലായെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പു മത്സര രംഗത്ത് ഇത്തവണയുണ്ടാകില്ലെന്നു വ്യക്തമാക്കി ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ സി.കെ.പത്മനാഭനും രംഗത്ത് എത്തി. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം അദ്ദേഹം അറിയിച്ചു. ലോക്സഭയിലേക്കും നിയമസഭയിലേക്കുമായി ഒന്‍പതു തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു വേണ്ടി മത്സരിച്ചിട്ടുണ്ട് സി.കെ.പത്മനാഭന്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ (2019) കണ്ണൂരിലാണ് ഏറ്റവുമൊടുവില്‍ മത്സരിച്ചത്. സംസ്ഥാന പ്രസിഡന്റായിരിക്കേ 2001ല്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 2016ല്‍ കുന്നമംഗലത്തു മത്സരിച്ചപ്പോഴും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വീണ്ടും കുന്നമംഗലത്തു മത്സരിക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നതിനിടെയാണ് ഇത്തവണ മത്സരിക്കാനില്ലെന്ന പ്രഖ്യാപനം.
എല്ലാവര്ക്കും സ്വീകാര്യനായ ഒ.രാജഗോപാലിനെ തിരഞ്ഞെടുപ്പു രംഗത്തുനിന്നു മാറ്റിനിര്‍ത്താനുളള നീക്കവും സജീവമാണ്.കേരളത്തില്‍ ആദ്യമായി ബിജെപിക്കു വേണ്ടി അക്കൗണ്ട് തുറന്നത് ഒ.രാജഗോപാലാണ്. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ മത്സ രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ വലിയ നീക്കമാണ് നടക്കുന്നത്. പകരം നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്റെ പേരാണ് ബിജെപി ഉയര്‍ത്തി കാട്ടുന്നത്. എന്നാല്‍ രാജഗോപാല്‍ താല് മത്സരിക്കാന്‍ ഇല്ലായെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുമില്ല. കുമ്മനത്തെ മുന്‍ നിര്‍ത്തി രാജഗോപാലിനെ വെട്ടാനാണ് ബിജെപിയിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. അവസാന നിമിഷം കുനത്തിനും നേമം സീറ്റ് നല്കുകയില്ല. രാജഗോപാലിന പിണക്കി കുമ്മനം നേമം സീറ്റില്‍ മത്സരിന് തയ്യാറാകുകയില്ല. ഈ അവസരത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരനോ, കെ സുരേന്ദ്രനോ നേമം സിറ്റില്‍ മത്സരിക്കും.
കെ സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റായതിന് ശേഷം മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്ന വിമര്‍ശനം ബിജിപിയില്‍ ശകതമായിരുന്നു.അത് സംഘടനാ സംവിധാനത്തില്‍ പഴയ നേതാക്കളെ തഴയുന്നുവെന്ന ആരോപണങ്ങളായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന നേതാക്കളൈല്ലാം മത്സരംഗത്ത് നിന്നു പിന്മാറുന്നതും ബിജപിയിലെ ശക്തമായ ഗ്രൂപ്പിസത്തിന്റെ ഭാഗമായിതന്നെയാണ്.