Home KERALA ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38, പുതുതായി 12,818 പേര്‍ക്ക് കോവിഡ്

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38, പുതുതായി 12,818 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 12.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു ലക്ഷത്തില്‍ അധികം പരിശോധനകളിലാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 122 മരണങ്ങള്‍ കൂടി കോവിഡ് കൊണ്ടാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 15,739 ആയി. 12,034 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്. 85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം ബാധിച്ചു. 13,454 പേര്‍ ആണ് രോഗമുക്തി നേടിയത്. നാല് ലക്ഷത്തില്‍ അധികം പേര്‍ വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ ഉണ്ട്.
ജില്ല തിരിച്ചുള്ള കണക്കുകള്‍
തൃശ്ശൂര്‍ 1605
കോഴിക്കോട് 1586
എറണാകുളം 1554
മലപ്പുറം 1249
പാലക്കാട് 1095
തിരുവനന്തപുരം 987
കൊല്ലം 970
കോട്ടയം 763
ആലപ്പുഴ 718
കാസര്‍കോട് 706
കണ്ണൂര്‍ 552
പത്തനംതിട്ട 433
ഇടുക്കി 318
വയനാട് 282

LEAVE A REPLY

Please enter your comment!
Please enter your name here