Home KERALA ടിപിആര്‍ കുറഞ്ഞൊരു കളിയില്ല! ഇന്ന് കേസുകള്‍ 9931. എന്നാല്‍ ടിപിആര്‍ 11.08

ടിപിആര്‍ കുറഞ്ഞൊരു കളിയില്ല! ഇന്ന് കേസുകള്‍ 9931. എന്നാല്‍ ടിപിആര്‍ 11.08

 

കേരളത്തില്‍ പുതുതായി 9931 പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 89,654 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. 11.08 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച 58 മരണങ്ങള്‍ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 13,206 പേരാണ് രോഗമുക്തി നേടിയത്. ഇതു വരെയായി ആകെ 15,408 മരണങ്ങളാണ് കോവിഡിന്റേതായി കേരളത്തില്‍ സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചതില്‍ 9202 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് സംഭവിച്ചത്. 1,21,708 പേരാണ് ഇപ്പോള്‍ രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളത്.
ജില്ല തിരിഞ്ഞുള്ള കണക്കുകളിലൂടെ
മലപ്പുറം 1615
കോഴിക്കോട് 1022
തൃശ്ശൂര്‍ 996
എറണാകുളം 921
പാലക്കാട് 846
കൊല്ലം 802
തിരുവനന്തപുരം 700

LEAVE A REPLY

Please enter your comment!
Please enter your name here