കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,51,892 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 187 മരണങ്ങള് കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 17515 ആയി. 18,744 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഏറ്റത്. 996 പേരുടെ സമ്പര്‍ക്ക ഉറവിടം അറിയില്ല. 81 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 19,480 പേര് രോഗമുക്തി നേടി. 2326 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം 3417
എറണാകുളം 2310
തൃശ്ശൂര്‍ 2167
കോഴിക്കോട് 2135
പാലക്കാട് 2031
കൊല്ലം 1301
ആലപ്പുഴ 1167
തിരുവനന്തപുരം 1070
കണ്ണൂര്‍ 993
കോട്ടയം 963
കാസര്‍കോട് 738
പത്തനംതിട്ട 675
വയനട് 548
ഇടുക്കി 433