Home Dont miss കേരളം സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണത്തിന് ഒരുങ്ങുന്നു

കേരളം സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണത്തിന് ഒരുങ്ങുന്നു

 

കേരളം സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് വാക്‌സിന്‍ നിര്‍മാതാക്കളായ റഷ്യന്‍ പ്രതിനിധികള്‍ കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്ത് ഇതിനായുള്ള സ്ഥലവും സൗകര്യവും അവര്‍ ആവശ്യപ്പെടുന്നു.

നേരത്തെ ബജറ്റില്‍ ഉള്‍പ്പെടെ പറഞ്ഞത് പോലെ തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് അനുവദിച്ചേക്കും എന്നാണ് കരുതുന്നത്. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനം തന്നെ ഒരുക്കും. ആദ്യ ഘട്ടത്തില്‍ വാക്്‌സിന്‍ നിര്‍മാണ വിദഗദ്ധരെ റഷ്യ നല്‍കും.

വ്യവസായ മന്ത്രി പി. രാജീവാണ് റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയത്. ഇതേ തുടര്‍ന്ന് മറ്റു ചര്‍ച്ചകളും നടന്നിട്ടുണ്ട്. വാക്‌സിന്‍ നിര്‍മാണത്തിന് ആവശ്യമായത് എന്തൊക്കെ എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ വ്യവസായ വികസന കോര്‍പ്പറേഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here