ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയെങ്കിലും വ്യത്യസ്ത മേഖലകളില്‍ ഇളവുകള്‍ ഉന്നതതലയോഗം
അനുവദിച്ചു. തുണിക്കടകള്‍, ചെരുപ്പുകടകള്‍, ജ്വല്ലറികള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കാം. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്് വേണ്ട പുസ്തകങ്ങളും മറ്റും വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി ഉണ്ടാകും.
ബാങ്കുകള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആണ് പ്രവര്‍ത്തനാനുമതി ഉള്ളത്. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തുറക്കാം. ആര്‍ഡി, എന്‍എസ്എസ് കളക്ഷന്‍ ഏജന്റുമാര്‍ക്ക് തിങ്കളാഴ്ച കളക്ഷന്‍ പിരിക്കാന്‍ യാത്ര ചെയ്യാം. സര്‍ക്കാര്‍ നിയമ അഡൈ്വസ് ലഭിച്ചവര്‍ക്ക് ജോലിക്ക് പ്രവേശിക്കാം. വ്യവസായങ്ങള്‍ക്കും ഉത്പാദന കേന്ദ്രങ്ങള്‍ക്കും പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.
സംസ്ഥാനത്ത് ബാറുകള്‍ തുറക്കില്ലെന്നും ബെവ്ക്യു ആപ്പ് ഉണ്ടാകില്ലെന്നും എക്സൈസ് മന്ത്രി എംവി ഗോവിന്ദന് പറഞ്ഞിരുന്നു. എന്നാല്‍ കള്ളുഷാപ്പുകളില്‍ പാഴ്സല്‍ നല്കാന് അനുമതി നല്‍കും.