Home Sports ഇന്ന് ബംഗാളിനെതിരെ

ഇന്ന് ബംഗാളിനെതിരെ

സന്തോഷ് ട്രോഫിയിൽ കേരള – ബംഗാൾ പോരാട്ടം ഇന്ന് രാത്രി എട്ടുമുതൽ പയ്യനാട്ട്

മലപ്പുറം :പയ്യനാട് സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി രാജസ്ഥാന്റെ ഗോൾ വലയിൽ അഞ്ച് ഗോളുകൾ നിറച്ച് സന്തോഷത്തുടക്കമിട്ട കേരള ടീം ഇന്ന് കരുത്തരായ പശ്ചിമബംഗാളിനെ നേരിടും. രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം വിജയം തേടിയാണ് ഇരു ടീമുകളും മൈതാനത്തിനിറങ്ങുക. വെസ്റ്റ് ബംഗാൾ തങ്ങളുടെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

75ാമത് സന്തോഷ് ട്രോഫിയിലെ ആദ്യ ഹാട്രിക് നേടിയ ക്യാപ്ടൻ ജിജോ ജോസഫാണ് കേരളത്തിന് കരുത്തായി മുമ്പിലുണ്ടാവുക. 1973ന് ശേഷം ഇതാദ്യമായാണ് കേരളത്തിന്റെ ക്യാപ്റ്റൻ ഹാട്രിക് നേടുന്നത്. വെസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടുമ്പോഴും അതേ ആത്മവിശ്വാസമാണ് ജിജോ ജോസഫ് കാത്തു സൂക്ഷിക്കുന്നത്. കേരളത്തിന്റെ പ്രകടനത്തിന് മാറ്റ് കൂട്ടിയ നിജോ ഗിൽബർട്ടും മനോഹരമായ പാസ് നൽകി അതിശയിപ്പിച്ച ടി.കെ ജസിനുമെല്ലാം കളിക്കളത്തിൽ വെസ്റ്റ് ബംഗാളിനെ നേരിടാനായി അണി നിരക്കും. വെസ്റ്റ് ബംഗാളും പഞ്ചാബും തമ്മിലുള്ള മത്സരം കടുപ്പമേറിയതായിരുന്നു. ബംഗാളിന്റെ ശുഭാം ബൗമിക്കാണ് പഞ്ചാബിനെതിരെ ഗോൾ നേടിയിരുന്നത്. കൂടുതൽ ശക്തമായ ബംഗാളിന്റെ പ്രതിരോധ നിര കളിക്കളത്തിൽ കൂടുതൽ ആവേശമുണ്ടാക്കാനാണ് സാദ്ധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here