Home Education കേരളത്തില്‍ സ്‌കൂളുകള്‍ നവംബറില്‍ തുറക്കുന്നു

കേരളത്തില്‍ സ്‌കൂളുകള്‍ നവംബറില്‍ തുറക്കുന്നു

കേരളത്തില്‍ സ്‌കൂളുകള്‍ നവംബറില്‍ തുറക്കുന്നു.
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചു. ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്.

ഏതൊക്കെ ക്ലാസുകള്‍ ആരംഭിക്കണം എന്നതും കോവിഡ് മാനദണ്ഡങ്ങളും പിന്നീട് തീരുമാനിക്കും. ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.  ഒന്‍പതു മുതലുള്ള ക്ലാസുകളില്‍ ആദ്യ ഘട്ടത്തില്‍ നേരിട്ടുള്ള അധ്യയനം ആരംഭിക്കും എന്നാണ് സൂചന.
കേരളത്തില്‍ സെപ്റ്റംബര്‍ 30-നകം 18 വയസ്സുപൂര്‍ത്തിയായ മുഴുവന്‍പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ആദ്യ ഡോസ് വാക്‌സിനേഷന്‍ 82 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here