Home Top News സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ഒൻപത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ഒൻപത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട എട്ട്, എറണാകുളം ഏഴ്, കൊല്ലം, മലപ്പുറം ആറ് വീതം, കോഴിക്കോട് അഞ്ച്, പാലക്കാട്, കാസര്‍കോട് രണ്ട് വീതം, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ ജില്ല തിരിച്ചുള്ള കണക്ക്.

ഇവരിൽ 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും അഞ്ച് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഒൻപത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം ജില്ലയിലെ മൂന്ന് പേർക്കും ആലപ്പുഴയിലെ ആറ് പേർക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തൃശൂരിലെത്തിയ മൂന്ന് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.ആലപ്പുഴ യുഎഇ അഞ്ച്, തുര്‍ക്കി ഒന്ന്, തൃശൂര്‍ യുഎഇ നാല്, ഖത്തര്‍ മൂന്ന്, പത്തനംതിട്ട യുഎഇ മൂന്ന്, യുഎസ്എ രണ്ട്, സൗദി അറേബ്യ ഒന്ന്, ഖത്തര്‍ ഒന്ന്, ഖസാക്കിസ്ഥാന്‍ ഒന്ന്, എറണാകുളം യുഎഇ അഞ്ച്, ഉക്രൈന്‍ ഒന്ന്, ജര്‍മനി ഒന്ന്, കൊല്ലം യുഎഇ രണ്ട്, ഖത്തര്‍ ഒന്ന്, മലപ്പുറം യുഎഇ അഞ്ച്, ഖത്തര്‍ ഒന്ന്, കോഴിക്കോട് യുഎഇ അഞ്ച്, പാലക്കാട് യുഎഇ ഒന്ന്, ഇസ്രേയല്‍ ഒന്ന്, കാസര്‍ഗോഡ് യുഎഇ രണ്ട്, കണ്ണൂര്‍ യുഎഇ ഒന്ന് എന്നിങ്ങനെയാണ് യാത്രക്കാരെത്തിയത്.

ഇതോടെ സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here