Home Top News അടുത്ത 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട്

അടുത്ത 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. തെക്കു കിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി പത്തു വരെയുള്ള സമയത്താണ് മിന്നലിനുള്ള സാധ്യത കൂടുതൽ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

25-03-2022: പത്തനംതിട്ട, കോട്ടയം

26-03-2022: ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here