Home NATIONAL പാർലമെന്റിൽ ആളിക്കത്തി മുല്ലപ്പെരിയാർ

പാർലമെന്റിൽ ആളിക്കത്തി മുല്ലപ്പെരിയാർ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും കേരള–തമിഴ്നാട് വാക്പോര്. പ്ലക്കാർഡുകളുമായി യുഡിഎഫ് എംപിമാർ സഭാകവാടത്തിൽ ധർണ നടത്തി. മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച എൻ.കെ.പ്രേമചന്ദ്രന്റെ പ്രസംഗം തടസ്സപ്പെടുത്താൻ തമിഴ്നാട് എംപിമാർ ശ്രമിച്ചു. രാജ്യസഭയിൽ ഡാം സുരക്ഷാ ബിൽ ചർച്ചാവേളയിലും കേരള–തമിഴ്നാട് അംഗങ്ങൾ ഇടഞ്ഞു.

കേരളത്തിനു സുരക്ഷ, തമിഴ്നാടിന് ജലം, മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളും എംപിമാർ ഉയർത്തി. എൻ.കെ. പ്രേമചന്ദ്രന്റെ അടിയന്തര പ്രമേയം അനുവദിച്ചില്ലെങ്കിലും ശൂന്യവേളയിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ തമിഴ്നാട് എംപിമാർ പ്രതിഷേധിച്ചു. ടി.ആർ. ബാലുവിന്റെ നേതൃത്വത്തിൽ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഡീൻ കുര്യാക്കോസ്, ടി.എൻ.പ്രതാപൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരള എംപിമാരും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here