Home Sports സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്നും മാറ്റി നിർത്തുന്നെതെന്ത് ? മന്ത്രി വി ശിവൻ കുട്ടി ചോദിക്കുന്നു

സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്നും മാറ്റി നിർത്തുന്നെതെന്ത് ? മന്ത്രി വി ശിവൻ കുട്ടി ചോദിക്കുന്നു

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് ചോദ്യംചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെയും സഞ്ജുവിന്റെയും സ്ഥിരതയാര്‍ന്ന പ്രകടനം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് തഴയപ്പെട്ടത്തിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനം തുടരുന്ന മലയാളി താരം സഞ്ജു സാംസണിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യൻ ടീമിൽനിന്ന് എന്തുകൊണ്ടാണ് മാറ്റിനിർത്തുന്നതെന്ന് മന്ത്രി ചോദിച്ചു.

രാഹുല്‍ ദ്രാവിഡ് മുഴുവന്‍ സമയ പരിശീലകനായി എത്തുന്ന ആദ്യ പരമ്പര കൂടിയായതിനാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. ഐപിഎല്ലില്‍ തിളങ്ങിയ റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് ടീമിലേക്ക് വിളിയെത്തിയപ്പോള്‍ മലയാളി താരം പുറത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here