തിരുവനന്തപുരം: മന്ത്രി കെ ടി ജലീല്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി സൂചന. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന് കെ ടി ജലീല്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് ജലീല്‍ തന്റെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയത്. ഞാന്‍ മൂന്നുവട്ടം മത്സരിച്ചു. ഇത്തവണ മന്ത്രിയായി. ഇനി മത്സരിക്കുമോ എന്നുചോദിച്ചാല്‍ വ്യക്തിപരമായി ഇല്ല എന്നാണ് മറുപടി. എനിക്ക് എന്റെ കോളജിലേക്ക് മടങ്ങണം. കോളജ് അദ്ധ്യാപകനായി വിരമിക്കണം. ഈ ആഗ്രഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്?ണനെയും മലപ്പുറം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനെയും പാലോളിയെയും അറിയിച്ചുണ്ട്. അനാഥനായ കാലത്ത് തുണയായതും തണലായതും സിപിഎം ആണ്. പാര്‍ട്ടി എന്തുപറയുന്നോ അത് അനുസരിക്കും. തിരൂരങ്ങാടി പി.എസ്..എം.ഒ കോളജിലാണ് താന്‍ പഠിച്ചതും അദ്ധ്യാപകനായതും. പി.എസ്.എം.ഒയുമായി തനിക്ക് വൈകാരിക ബന്ധമാണ് ഉള്ളത്.അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഇനി കോളേജിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. എന്റെ കോളേജിലെ അദ്ധ്യാപകനായി വിമരമിക്കണമെന്നാണ് എനിക്ക് ആഗ്രഹമെന്ന് ജലീല്‍ പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗിലൂടെ വളര്‍ന്നുവന്ന ജലീല്‍ പ്രഥമ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ലീഗില്‍ നിന്നും പുറത്തായി. യൂത്ത്ലീഗില്‍ നിന്നും പുറത്തുവന്ന് 2006ല്‍ മുസ്ലിംലീഗിലെ അതികായനായ പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തില്‍ അട്ടിമറിച്ചാണ് കെ.ടി ജലീല്‍ രാഷ്?ട്രീയ മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. 2011ലും 2016ലും മലപ്പുറം ജില്ലയിലെ തവനൂര്‍മണ്ഡലത്തില്‍ നിന്നുമാണ് ജലീല്‍ നിയമസഭയിലേക്ക്? എത്തിയത്. 2016ല്‍ കോണ്‍ഗ്രസിലെ ഇഫ്തിഖാറുദ്ദീനെ 17064 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
Home KERALA സിപിഎം സഹയാത്രികനും മന്ത്രിയുമായ കെ ടി ജലീല്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി സൂചന; ...