Home KERALA ബുധനാഴ്ചയ്ക്ക് ശേഷമുള്ള ലോക്ഡൗണ്‍ അവസ്ഥ ഇന്നറിയാം. അവലോകനയോഗം ചേരുന്നു

ബുധനാഴ്ചയ്ക്ക് ശേഷമുള്ള ലോക്ഡൗണ്‍ അവസ്ഥ ഇന്നറിയാം. അവലോകനയോഗം ചേരുന്നു

നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ബുധനാഴ്ചയ്ക്ക് ശേഷം എന്താകുമെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അവലോകന യോഗം ചേരും. ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാതെ ഇളവുകള്‍ നല്‍കാന്‍ ആണ് സാധ്യത.

ദീര്‍ഘദൂര ബസുകള്‍ക്ക് പുറമെ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ യോഗം തീരുമാനം എടുത്തേക്കും. അതു പോലെ അവശ്യ സേവന വിഭാഗങ്ങളിലെ കടകള്‍ക്ക് പുറമെ തുണിക്കടകള്‍, പാദരക്ഷാ കടകള്‍ എന്നിവയ്ക്കും ഒന്നിടവിട്ട ദിനങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും എന്നാണ് കരുതുന്നത്. വിവിധ ഘട്ടങ്ങളിലായി മാത്രമേ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യതയുള്ളു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കുറയാത്ത പക്ഷം ഉടനെ പൂര്‍ണമായും ലോക്ഡൗണ്‍ പിന്‍വലിക്കണ്ട എന്നത് തന്നെയാണ് വിദഗദ്ധ നിര്‍ദ്ദേശവും. മാത്രമല്ല, മൂന്നാം തരംഗവും സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

വാക്‌സിനേഷന്‍ വളരെ വേഗത്തില്‍ വ്യാപകമാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 75 ശതമാനം ജനങ്ങളും വാക്‌സിന്‍ എടുത്താല്‍ മാത്രമേ കോവിഡ് ഭീഷണിയില്‍ നിന്ന് സംസ്ഥാനം മുക്തമാകു എന്നതാണ് വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാനത്ത് 25 ശതമാനം ആളുകളാണ് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here