Home KERALA കൊറോണയെ നേരിടുന്നതില്‍ ലോകത്തിന് തന്നെ മാതൃകയായി കേരളം പകുതിയിലേറേ പേരും രോഗമുക്തര്‍; പിന്നാലെ കര്‍ണാടകം

കൊറോണയെ നേരിടുന്നതില്‍ ലോകത്തിന് തന്നെ മാതൃകയായി കേരളം പകുതിയിലേറേ പേരും രോഗമുക്തര്‍; പിന്നാലെ കര്‍ണാടകം

ന്യൂഡല്‍ഹി: കൊറോണയെ നേരിടുന്നതില്‍ ലോകത്തിന് തന്നെ മാതൃകയാകുകയാണ് നമ്മുടെ സംസ്ഥാനം. നൂറിലേറെ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്കില്‍ കേരളം ബഹുദൂരം മുന്നിലാണ്. തൊട്ടുപിന്നാലെയുള്ളത് കര്‍ണാടകവും. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി, കര്‍ണാടകയില്‍ 24.57% പേരും രോഗമുക്തി നേടി.

മധ്യപ്രദേശില്‍ ഇതുവരെ 564പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ ആര്‍ക്കും രോഗം ഭേദമായിട്ടില്ല. ഡല്‍ഹിയിലും രോഗമുക്തരായവരുടെ നിരക്കു കുറവാണ്; 2.34%. നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് മരണനിരക്ക് രാജസ്ഥാനിലും (0.37%) രണ്ടാമത് കേരളത്തിലുമാണ്. കേരളത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3 പേര്‍ക്കാണ്. ഇതേസമയം, 19 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് മൊത്തം 198 പേര്‍ രോഗമുക്തരായിട്ടുണ്ട് ഇതുവരെ.

കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധികാരികള്‍ കേരളത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരുന്നു. പോലീസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഇങ്ങനെ കേരളത്തിന്റെ

LEAVE A REPLY

Please enter your comment!
Please enter your name here