Home KERALA കേരളത്തില്‍ 26 വരെ ഇടിമിന്നലോടു കൂടിയ വ്യാപക മഴ; അതേദിവസം തന്നെ തുലാവര്‍ഷവും;...

കേരളത്തില്‍ 26 വരെ ഇടിമിന്നലോടു കൂടിയ വ്യാപക മഴ; അതേദിവസം തന്നെ തുലാവര്‍ഷവും; ചക്രവാതച്ചുഴിയുടെ പ്രഭാവം തുടരുന്നു

തിരുവനന്തപുരം: കേരളത്തില്‍ 26 വരെ ഇടിമിന്നലോടുകൂടി വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴയ്ക്ക് കാരണമമാകുന്നത്.

നിലവില്‍ കോമോരിന് (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയില്‍ നിന്ന് മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ഒരു ന്യൂനമര്‍ദ്ദ പാത്തി (ട്രെഫ്) നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴ ഒക്ടോബര്‍ 26 വരെ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം അടുത്ത രണ്ടാഴ്ചയും (ഒക്ടോബര്‍ 22-നവംബര്‍ നാല്) കേരളത്തില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത.

കേരളത്തില്‍നിന്ന് കാലവര്‍ഷം 26 ഓടെ പൂര്‍ണമായും പിന്‍വാങ്ങാനും അതേദിവസം തന്നെ തുലാവര്‍ഷം ആരംഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പീച്ചി, കക്കി, ഷോളയാര്‍, പൊന്മുടി, പെരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിമ്മിണി, ചുള്ളിയാര്‍, മലമ്പുഴ, മംഗലം, മീങ്കര, മാട്ടുപ്പെട്ടി, ഇടുക്കി അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here