മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന് ചലഞ്ചിനായി നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. നിയമം ഉണ്ടെങ്കില്‍ മാത്രമേ നിര്‍ബന്ധിച്ച് പണം പിരിക്കാന്‍ പാടുള്ളു എന്നും കോടതി പറഞ്ഞു. പിരിച്ചെടുത്ത തുക 2 ആഴ്ചയ്ക്കകം തിരിച്ചു നല്കാന് കോടതി ആവശ്യപ്പെട്ടു. കെഎസ്ഇബിയില്‍ നിന്ന് വിമരിച്ച 2 പേരാണ് പെന്ഷന് തുകയില്‍ നിന്ന് അനുമതിയില്ലാതെ കാശ് പിരിച്ചു എന്നും ആ തുക തിരികെ വേണം എന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.
അനുമതി ഇല്ലാതെ പെന്ഷന് വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പെന്ഷന് വിഹിതം നിര്‍ബന്ധമായി ഈടാക്കിയ കെഎസ്ഇബി നടപടിക്ക് നിയമ പിന്‍ബലമില്ലെന്നും കോടതി പറഞ്ഞു. കെഎസ്ഇബി പെന്‍ഷനേഴ്സ് അസോസിയേഷന്റെ അനുമതി ലഭിച്ചിട്ടാണ് തുക പിടിച്ചതെന്ന വാദം കോടതി അംഗീകരിച്ചില്ല.