Home Crime തലശ്ശേരി ഫസല്‍വധക്കേസില്‍ തുടരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

തലശ്ശേരി ഫസല്‍വധക്കേസില്‍ തുടരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

തലശ്ശേരി ഫസല്‍ക്കേസ് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സിബിഐ പ്രത്യേക ടീം അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചു. ഫസലിനെ വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകരായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കേസില്‍ പ്രതികളായി കുറ്റപത്രം തയ്യാറാക്കിയിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കൊടി സുനിയാണ് ഈ കേസിലും ഒന്നാം പ്രതിയാക്കിയിരുന്നത്. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ മാഹി ചെമ്പ്ര സ്വദേശി സുബീഷ് പൊലീസിന് മറിച്ച് മൊഴി നല്‍കി. ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്നായിരുന്നു മൊഴി നല്‍കിയത്.

2006 ഒക്ടോബര്‍ 22ന് ആണ് തലശ്ശേരിയില്‍ വച്ച് മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. ഗോപാലപേട്ട സിപിഎം ബ്രാഞ്ച് അംഗമായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേരുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here