Home KERALA കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചു, സര്‍ക്കാരിന് കോടതിയുടെ അഭിനന്ദനം

കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചു, സര്‍ക്കാരിന് കോടതിയുടെ അഭിനന്ദനം

കേരളത്തില്‍ കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യ ആശുപത്രികള്‍ കൊള്ളനിരക്ക് ഈടാക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ ആണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഈ വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ അഭിനന്ദിച്ചു. പിപിഇ കിറ്റുകള്‍, ഗ്ലൗസുകള്‍ തുടങ്ങി ചികിത്സയ്ക്ക് ആവശ്യമായ എല്ലാത്തിന്റെയും നിരക്കുകള്‍ ഏകീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് പുറമെ കോവിഡ് ചികിത്സ നടത്തുന്ന നഴ്‌സിംഗ് ഹോമുകള്‍ക്കും ഉത്തരവ് ബാധകമാണ്. എല്ലാ ആശുപത്രികളിലും അമ്പത് ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്ക് മാറ്റണമെന്ന് നേരത്തെ തന്നെ സര്‍ക്കാവ് ഉത്തരവിട്ടിരുന്നു. സഹകരണ ആശുപത്രികളെയും ഇഎസ്‌ഐ ആശുപത്രികളെയും പൂര്‍ണമായും കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി. കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ സൗജന്യമാക്കണമെന്നാണ് വ്യവസ്ഥ. ഏകീകരിച്ച ആശുപത്രി നിരക്കുകള്‍ ഇങ്ങനെയാണ്,
ആശുപത്രികളിലെ ഒരു ദിവസത്തെ നിരക്ക് 2645- 2910 രൂപ
ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്, ഒരു ദിവസം – 3795- 4175 രൂപ
ഐസിയു 7800- 8580 രൂപ
വെന്റിലേറ്ററോട് കൂടിയ ഐസിയു 13800- 15180 രൂപ
സിടി ചെസ്റ്റ്, എച്ച്ആര്‍സിടി ചെസ്റ്റ് പരിശോധനകളും പിപിഇ കിറ്റുകള്‍ക്കും റെംഡെസിവിര്‍, ടോക്വിലിസുമാബ് മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നില്ല. പിപിഇ കിറ്റുകള്‍ക്ക് വിപണി വില മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ആര്‍ടിപിസിആര്‍ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ഞൂറ് രൂപയായിരിക്കും. ജനറല്‍ വാര്‍ഡുകളിലെ രോഗികളില്‍ നിന്ന് ഓരോ ദിവസവും രണ്ട് പിപിഇ കിറ്റിന്റെയും ഐസിയു രോഗി ആണെങ്കില്‍ അഞ്ചെണ്ണത്തിന്റെയും തുകയെ ഈടാക്കാവു. സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആണ് ചികിത്സാ നിരക്ക് ഏകീകരണം വരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here