Home KERALA നാല് ജില്ലകളില്‍ മൂവായിരത്തിന് മുകളില്‍, കേരളാ കോവിഡ് ഉയര്‍ന്ന് തന്നെ

നാല് ജില്ലകളില്‍ മൂവായിരത്തിന് മുകളില്‍, കേരളാ കോവിഡ് ഉയര്‍ന്ന് തന്നെ

കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 31,265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേര്‍ രോഗമുക്തി നേടി.

തൃശ്ശൂര്‍ 3957
എറണാകുളം 3807
കോഴിക്കോട് 3292
മലപ്പുറം 3199
കൊല്ലം 2751
പാലക്കാട് 2488
തിരുവനന്തപുരം 2360
ആലപ്പുഴ 1943
കോട്ടയം 1680
കണ്ണൂര്‍ 1643
പത്തനംതിട്ട 1229
വയനാട് 1224
ഇടുക്കി 1171
കാസര്‍കോട് 521

LEAVE A REPLY

Please enter your comment!
Please enter your name here