മന്ത്രിമാരുടെ വകുപ്പ് വിഭജനങ്ങള്‍ സംബന്ധിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. നേരത്തെ വന്ന വാര്‍ത്തകള്‍ക്ക് വ്യത്യസ്തമായി പ്രവാസികാര്യം, ന്യൂനപക്ഷം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. പൊതുഭരണത്തിനും ആഭ്യന്തരത്തിനും പുറമെ ആണിത്. ആദ്യ മന്ത്രിസഭയില്‍ കെ.ടി. ജലീല്‍ കൈകാര്യം ചെയ്ത വകുപ്പാണിത്. ഉന്നതവിദ്യാഭ്യാസത്തിന് പുറമെ ആര്. ബിന്ദു സാമൂഹ്യനീതി വകുപ്പ് കൂടി കൈകാര്യം ചെയ്യും. നേരത്തെ കെ.കെ. ശൈലജ ആണ് ആരോഗ്യത്തിന് പുറമെ സാമൂഹ്യനീതി കൂടി നോക്കിയിരുന്നത്.
സജി ചെറിയാന് യുവജനക്ഷേമം കൂടി ലഭിച്ചു. ഹൗസിംഗ്, സര്‍വ്വേ വകുപ്പുകള്‍ കൂടി കെ. രാജന് ലഭിച്ചു.
സജിചെറിയാന് യുവജനകാര്യം കൂടി ഫിഷറീസ്, സാംസ്കാരികം, സിനിമ എന്നതിന് പുറമെ ലഭിച്ചു. കായികം, വഖഫ്, റെയില്‍വേ എന്നിവയാണ് വി. അബ്ദുറഹ്മാന് ലഭിച്ചത്. മറ്റുള്ള പ്രധാന വകുപ്പുകള്‍ നേരത്തെ തീരുമാനിച്ചതനുസരിച്ച് തുടരും.