Home Top News ജോസ് കെ.മാണി പാലായില്‍, റാന്നിയില്‍ എന്‍.എം രാജു, ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റം, തൊടുപുഴയില്‍ കെ.ഐ ആന്റണി;...

ജോസ് കെ.മാണി പാലായില്‍, റാന്നിയില്‍ എന്‍.എം രാജു, ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റം, തൊടുപുഴയില്‍ കെ.ഐ ആന്റണി; പൂഞ്ഞാറില്‍ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍,,കേരള കോണ്‍ഗ്രസ് (എം) സാധ്യത പട്ടികയായി; പ്രഖ്യാപനം നാളെ

 

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയായി. 13 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. നാളെ ഓദ്യോഗ്കി പ്രഖ്യാപപനം ഉണ്ടാകും. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി മത്സരിക്കും. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, തൊടുപുഴയില്‍ പ്രൊഫ.കെ.ഐ ആന്റണി, കാഞ്ഞിരപ്പള്ളി ഡോ.എന്‍.ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, പെരുമ്പാവൂരില്‍ ബാബു ജോസഫ്, പിറവത്ത് ജില്‍സ് പെരിയപ്പുറം, ചാലക്കുടിയില്‍ ഡെന്നീസ് കെ.ആന്റണി, കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്ബാല്‍, ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റം എന്നിവര്‍ മത്സരിക്കും.

റാന്നിയില്‍ എന്‍.എം രാജു, പ്രമോദ് നാരായണന്‍ എന്നിവരുടെ പേരുകളാണ്. ആലപ്പുഴ സ്വദേശിയാണ് പ്രമോദ് നാരായണ്‍. ഇതു കൊണ്ട് തന്നെ ജില്ലക്കാരനായ എന്‍.എം രാജുവിനാണ് സാധ്യത. ഏറെക്കുറെ എന്‍.എം രാജു റാന്നി ഉറപ്പിച്ച മട്ടാണ്. പാലാ പോലെ പാര്‍ട്ടിയുടെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് കടുത്തുരുത്തി. ഇവിടെ മൂന്ന് പേരുകളാണ് പരിഗണിക്കുന്നത്. സ്റ്റീഫന്‍ ജോര്‍ജ്, സക്കറിയാസ് കുതിരവേലി, സിറിയക് ചാഴികാടന്‍ എന്നിവര്‍. ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫിനോട് ഏറ്റുമുട്ടല്‍ ഏറ്റവും അനുയോജ്യനെയാണ് പാര്‍ട്ടി തേടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here