Home KERALA കേരളത്തില്‍ വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുത്തവര്‍ക്ക് മാത്രം കടകളില്‍ പ്രവേശിക്കാം

കേരളത്തില്‍ വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുത്തവര്‍ക്ക് മാത്രം കടകളില്‍ പ്രവേശിക്കാം

 

സംസ്ഥാനത്ത് ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ കടകളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളു. വാക്‌സിന്‍ എടുത്ത് പതിനാല് ദിവസം കഴിഞ്ഞിരിക്കണം. കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് ഒരു മാസം കഴിഞ്ഞ് മാത്രമേ വ്യാപാര ശാലകളില്‍ പ്രവേശനം അനുവദിക്കുകയുള്ളു. പ്രതിവാര രോഗബാധ ( ജനസംഖ്യാടിസ്ഥാനത്തില്‍) നിരക്കിന് അനുസരിച്ചാകും നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുക. ആയിരം പേരില്‍ പത്ത് പേരും പോസിറ്റീവായ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തും. ഇത് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവുകള്‍ അനുവദിക്കും. എല്ലാ ബുധനാഴ്ചയും ആണ് പുതിയ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ പ്രഖ്യാപിക്കുക.

പുതിയ മാറ്റങ്ങള്‍

ആര്‍ക്കൊക്കെ വ്യാപാരശാലകളിലും മാര്‍ക്കറ്റിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശിക്കാം

– ഒരു ഡോസ് വാക്‌സിന്‍ എടുത്ത് പതിനാല് ദിവസം കഴിഞ്ഞവര്‍
– കോവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവര്‍
– 72 മണിക്കൂറിനകം ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയവര്‍

കടകള്‍ക്ക് എപ്പോഴൊക്കെ പ്രവര്‍ത്തിക്കാം

– തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം
– രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് സമയം

ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും സമയം

– എല്ലാ ദിവസവും തുറക്കാം
– ബയോ ബബിള്‍ മോഡല്‍ നടപ്പാക്കണം
– ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല
– രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി അനുവദിക്കും
– ഓണ്‍ലൈന്‍ വില്‍പനയ്ക്കായി മാളുകള്‍ തുറക്കാം
– ഓപ്പണ്‍ ഏരിയ, കാര്‍, പാര്‍ക്കിംഗ് ലോട്ട് എന്നിവടങ്ങളില്‍ ആറടി അകലത്തില്‍ ഭക്ഷണം വിളമ്പാം

ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും എന്നൊക്കെ തുറക്കാം

– തിങ്കള്‍ മുതല്‍ ശനി വരെ

ചടങ്ങുകള്‍ എങ്ങനെ

– സാമൂഹിക സാംസ്‌കാരി കൂട്ടായ്മകള്‍ക്ക് നിരോധനം
– വിവാഹം, മരണം, എന്നിവയ്ക്ക് 20 പേരെ അനുവദിക്കും

ആരാധനാലയങ്ങളില്‍ പ്രവേശനം എങ്ങനെ

– പരമാവധി നാല്‍പത് പേര്‍ക്ക് പ്രവേശിക്കാം.
– വലിപ്പം കുറവാണെങ്കില്‍ കുറച്ച് ആളുകള്‍ക്ക് മാത്രം പ്രവേശനം

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും ഫാക്ടറികള്‍, മറ്റ് വ്യവസായ യൂണിറ്റുകള്‍ എന്നിവയ്ക്കും തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here