തിരുവനന്തപുരംന്മ ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. വിവിധമേഖലകള്‍ക്ക് പിന്നീട് ഇളവുനല്‍കാനും തീരുമാനമായി. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകള്‍ക്കാണ് ഇളവ് നല്‍കുക. ഈ മാസം 20ന് ശേഷമായിരിക്കും കേന്ദ്ര നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇളവ് അനുവദിക്കുക.20വരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകള്‍ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദേശിക്കാനും തീരുമാനമായി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണില്‍. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
തീവ്രബാധിത ജില്ലകളില്‍ മാറ്റം വരും. രോഗവ്യാപനത്തിന്റെ പരിധി വെച്ചാണ് തീരുമാനം എടുക്കേണ്ടതെന്നാണ് വിമര്‍ശനം. രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളെ റെഡ്സോണായി കണക്കാക്കി. ഹോട്ട് സ്പോട്ടായി ജില്ലകള്‍ക്ക് പകരം മേഖലകള്‍ തിരിക്കും. ഈ സോണുകള്‍ നിശ്ചയിക്കാന്‍ കേന്ദ്രാനുമതി തേടും.
നിലവില്‍ കേന്ദ്രത്തിന്റെ ഹോട്ട്സ്പോട്ട് തരംതിരിക്കല്‍ അശാസ്ത്രീയമെന്ന വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടായി. നിലവില്‍ കേന്ദ്ര ലിസ്റ്റില്‍ കോഴിക്കോട് ഗ്രീന്‍ ലിസ്റ്റിലും നിലവില്‍ ഒരു കൊവിഡ് രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും.
തീവ്രബാധിത മേഖലകളെ കേന്ദ്രം നിര്‍ണ്ണയിച്ച രീതിയെ മന്ത്രിസഭായോഗം വിമര്‍ശിച്ചു. ഹോട്ട്സ്പോട്ടുകളല്ല വേണ്ടത് സോണുകളാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തില്‍ ഒരു തീരുമാനത്തിനും നിലവില്‍ സാധ്യതയില്ലെന്നും വിലയിരുത്തി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര നിര്‍ദ്ദേശം മറികടക്കുന്ന രീതിയിലാകരുതെന്ന രീതിയിലാണ് പുതിയ തീരുമാനങ്ങള്‍. ഇന്ന?ലെ വൈകിട്ടാണ് 170 കേന്ദ്രങ്ങളില്‍ കേരളത്തിന്റെ ഏഴ് ജില്ലകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.