Home Sports ആദ്യജയം തേടി ബ്ലാസ്റ്റേഴ് ഇന്നിറങ്ങും

ആദ്യജയം തേടി ബ്ലാസ്റ്റേഴ് ഇന്നിറങ്ങും

ഫറ്റോര്‍ദ: ഐഎസ്എൽ  എട്ടാം സീസണിലെ രണ്ടാം മത്സരത്തിന്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ 7.30 മുതലാണു മത്സരം. ആദ്യ മത്സരത്തിൽ തോറ്റു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ തുടക്കം. പുതിയ കോച്ച് ഇവാന്‍ വുകമാനോവിച്ചിൻ്റെ കീഴിലാണ് ടീം പരിശീലനം നേടിയത്.

അറ്റാക്ക്‌ ചെയ്യുക എന്നത് മാത്രമാണ് തൻ്റെ ലക്ഷ്യം എ.ടി.കെ. മോഹന്‍ ബഗാനെതിരേ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതു തിരിച്ചടിയായെന്നും ഇവാന്‍ വുകമാനോവിച്‌ പറഞ്ഞു. അറ്റാക്കിങ്‌ ഫുട്‌ബോളാണ്‌ എന്നും രസകരം. യുവതാരങ്ങളെ അറ്റാക്കിങ്‌ താരങ്ങളാക്കി വളര്‍ത്താന്‍ ക്ലബ്‌ ശ്രമിക്കും എന്നും ഇവാന്‍ പറഞ്ഞു.നോര്‍ത്ത്‌ ഈസ്‌റ്റിനിനോടുള്ള മത്സരത്തിൽ വിജയ പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here