ആര് ഹരികൃഷ്ണന്
തിരുവനന്തരുരം: നിയമ സഭാ തെരഞ്ഞെടുപ്പിനുള്ള സമാഗമത്തിനുള്ള കേളീ കൊട്ടിലും , കേളീ നടനത്തിലുമുള്ള പരക്കം പാച്ചിലിലാണ് ഒന്നടങ്കം രാഷ്ട്രീയ മുന്നണികള്‍ . ഹരിത തീര ഭൂവില്‍ ഇനി ഞങ്ങള്‍ ഭരിക്കു മെന്ന് മൂന്ന് മുന്നണികളും ഒരേ സ്വരത്തില്‍ പറയുമ്പോള്‍ കേരള ജനത ആര്ക്കായി വിരല്‍ അമര്ത്തുമെന്നുള്ളതും കണ്ടിരുന്ന് കാണേണ്ട കാഴ്ച്ചയാണ് . മെട്രോമാന് ഇ.ശ്രീധരനെ പോലെ ഹൈ പ്രൊഫൈല്‍ ഉള്ള വ്യക്തികളെ മുന്നിട്ടറക്കി നിയമ സഭാ അങ്കത്തിനുള്ള റിഹേഴ്സല്‍ നോക്കുന്ന ബി.ജെ.പി യില്‍ മുഖ്യമന്ത്രി സ്ഥാനാര്ത്ഥ്ിയെ ചൊല്ലി ഇപ്പോഴേ അടി തുടങ്ങി .
വിജയ യാത്രയുടെ ഭാഗമായി പത്തനംത്തിട്ടയില്‍ എത്തിച്ചേര്‍ന്ന ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന് മെട്രോമാന് ഇ.ശ്രീധരന് തന്നെ കേരളത്തില്‍ ബി.ജെ.പി യെ തെരഞ്ഞെടുപ്പില്‍ നയിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ ഇന്ന് പ്രഖ്യാപിക്കുമെന്നും ജനങ്ങള്‍ക്ക് വാക്ക് നല്‍കിയുരുന്നു. എന്നാല്‍ വിഷയത്തില്‍ വി.മുരളീധരന് ഇടപ്പെട്ട് വാക്ക് തിരുത്തുകയായിരുന്നു. ബി.ജെ.പിക്ക് അത്തരത്തില്‍ കീഴ് വഴക്കം ഇല്ലെന്നും പാര്‍ട്ടി അധ്യക്ഷനുമായി സംസാരിച്ചെന്നും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലെന്നും തുറന്നടിച്ചു .
കേന്ദ്ര മന്ത്രി സ്ഥാനം രാജി വെച്ച് കഴക്കൂട്ടത്ത് മത്സരത്തിനൊരുങ്ങുന്ന വി.മുരളീധരനും പാര്‍ട്ടിയിലെ സീനിയര്‍ നേതാവെന്ന നിലയില്‍ കുമ്മനം രാജശേഖരനും നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കാന്‍ ഏറെ വ്യഗ്രത ഉണ്ട് . ഇവര്‍ തമ്മിലുള്ള അടിക്കിടയില്‍ ഇ.ശ്രീധരന്റെ പേര് കൂടി കടന്നു വന്നതോടെ ബി.ജെ.പിക്കുള്ളില്‍ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. സര്‍വ സന്നാഹങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിക്ക് ശ്രീധരന്റെ വരവ് വോട്ട് വര്‍ദ്ധനവില്‍ കാര്യമായ ചലനം ഉണ്ടാക്കുമെന്ന് മറ്റ് മുന്നണികളുടെ വിശ്വാസമെങ്കിലും ശ്രീധരന് തിടമ്പ് കൈമാറാനൊന്നും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് വേണം കരുതാന്‍ . കേരളം ബി.ജെ.പി ഭരിക്കുമെന്ന് പറയുന്ന ശ്രീധരനു പോലും ഒരു സ്ഥാനാര്‍ത്ഥിത്വത്തില്‍ കവിഞ്ഞ് മറ്റൊന്നും നല്കാന് ബി.ജെ.പിയിലെ പല നേതാക്കളും ആഗ്രഹിക്കുന്നില്ല . മെട്രോമാന് ഒക്കെ ശരി തന്നെ പക്ഷെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ടാഗ് ലൈന്‍ ചാര്‍ത്തി നല്‍കാനൊന്നും സുരേന്ദ്രനെ കവിഞ്ഞ് മറ്റാരും ആഗ്രഹിക്കുന്നില്ലെന്ന് നിസംശയം പറയാം . ഒറ്റ ദിവസം കൊണ്ട് കേരള ത്തിലെ മാധ്യമങ്ങള്‍ വരെ മെട്രോമാന് ഇ.ശ്രീധരന് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് സ്ക്രോള്‍ വിട്ട് വാര്‍ത്ത നല്‍കിയെങ്കിലും പിറ്റേ ദിവസം സുരേന്ദ്രന് തന്നെ രംഗത്തെത്തി താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്തിയതോടെ ഇ.ശ്രീധരനെ ഇക്കാര്യത്തില്‍ പ്രശംസ അറിയിച്ച മാധ്യമങ്ങള്‍ വരെ ആകെ ഫ്യൂസ് പോയ അവസ്ഥയിലാണ്.
ശ്രീധരന് പൊന്നാനിയില്‍ മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിലും തിരുവനന്തപുരം സെന്‍ട്രല്‍ പോലുള്ള മണ്ഡലങ്ങള്‍ നല്കി ജില്ല മൊത്തം പിടിക്കാമെന്നതാണ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത് . വീട് വീടാന്തരം കയറി ഇറങ്ങി വോട്ട് പിടിക്കാന്പ്രായം അനുവദിക്കുന്നില്ലെങ്കിലും ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ ജനങ്ങളിലേക്ക് ഇറങ്ങാന്‍ ഇ.ശ്രീധരന് ആലോചിക്കുന്നുണ്ട് . ഇന്ത്യ കണ്ട ഏറ്റവും വലിയ ടെക്നോ ക്രാറ്റ് മാന്‍ എന്ന ഇമേജും ഇതിന് തനിക്ക് മുതല്‍ കൂട്ടാകുമെന്നും ശ്രീധരന് കണക്ക് കൂട്ടുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വ ലബ്ദിക്കായി ബി.ജെ.പിക്കുള്ളില്‍ പട കാഹളം മുഴങ്ങുമ്പോള്‍ ശ്രീധരനെ കാവി പുതപ്പിച്ച് പോര് കളത്തില്‍ ഇറക്കിയവര്‍ തന്നെ പറയട്ടെ എന്തിന് അവര്‍ ഹലാല്‍ ചൊല്ലി ആദ്യ ദിനം തന്നെ അറുക്കാന്‍ കൊടുത്തെന്ന് . മുഖ്യ മന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താമെന്നു വരെ മോഹം കൊടുത്ത് അദ്ദേഹത്തെ പടനിലത്തിലറക്കി ആ മോഹം തുടക്കത്തിലെ തല്ലി കെടുത്തുകയായിരുന്നു അവര്‍ . ഈ ചതി മനസ്സിലാക്കി ഇ. ശ്രീധരന് നിങ്ങള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമോ എന്ന കാര്യം അവതാനത പൂര്‍വം ചിന്തിക്കൂ. എന്നിട്ട് ഒരു തീരുമാനം കൈ കൊള്ളൂ. വഞ്ചനയില്‍ തൊണ്ട പൊള്ളിയ അങ്ങേക്ക് ഇത്തരത്തില്‍ ഒരു തീരുമാനം വരും ദിനങ്ങളില്‍ കൂടുതല്‍ ഗുണം ചെയ്യും .