Home Top News സ്‌കൂള്‍ ഉടന്‍ തുറക്കില്ല; പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് അടുത്ത മാസം മുതല്‍

സ്‌കൂള്‍ ഉടന്‍ തുറക്കില്ല; പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് അടുത്ത മാസം മുതല്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷവും അധ്യായനം മുടങ്ങാന്‍ സാധ്യത. ഒണ്‍ ലൈന്‍ ക്ലാസ്സുകള്‍ തന്നെയായിരിക്കും ഈ വര്‍ഷവും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തമാസംമുതല്‍ ഓണ്‍ലൈനായി ക്ളാസ് ആരംഭിക്കും. ഓണ്‍ലൈന്‍ ക്ളാസുകള്‍ തുടങ്ങാനുള്ള സജ്ജീകരണങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ഒരുക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ളാസുകള്‍ തുടങ്ങുക.

ഓണ്‍ലൈന്‍ ക്ളാസുകള്‍, സ്‌കൂള്‍ തുറക്കല്‍ എന്നിവ സംബന്ധിച്ച് കോവിഡ് വ്യാപനത്തോത് വിലയിരുത്തിയാകും അന്തിമതീരുമാനമെടുക്കുക. ഫലം വരുന്നതിനുമുന്‍പുതന്നെ പാഠപുസ്തകവിതരണമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.

വിതരണം ചെയ്യാനുള്ള പുസ്തകങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു അറിയിച്ചു. എട്ടാംക്ളാസ്വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോള്‍ സ്‌കൂളുകളില്‍ നടക്കുന്നുണ്ട്. ഈമാസം പകുതിയോടെ വിതരണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒന്‍പത്, പത്ത് ക്ളാസുകളിലേക്കുള്ള പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here