Home Top News നടിയെ ആക്രമിച്ച കേസ്; കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുറപ്പിച്ച് പോലീസ്; കണ്ടെടുത്തത് നിര്‍ണായക തെളിവുകള്‍:കാവ്യ...

നടിയെ ആക്രമിച്ച കേസ്; കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുറപ്പിച്ച് പോലീസ്; കണ്ടെടുത്തത് നിര്‍ണായക തെളിവുകള്‍:കാവ്യ ചെന്നയില്‍; ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുറപ്പിച്ച് പോലീസ്. കാവ്യ ചെന്നൈയിലാണെന്നാണ് വിവരം. ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യംചെയ്യണ്ടതുണ്ടെന്ന നിലപാടിലാണ് പോലീസ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന വസ്തുതകള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഫോണുകളിലെ വിവരങ്ങള്‍ മായ്ച്ചുകളയാനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ദിലീപും സഹോദരീഭര്‍ത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളില്‍നിന്ന് ലഭിച്ച പുതിയ വസ്തുതകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ തെളിവുകളില്‍നിന്ന് ബാലചന്ദ്രകുമാര്‍ വിശ്വസിക്കാനാകുന്ന സാക്ഷിയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങള്‍ മാത്രം 200 മണിക്കൂറിലേറെ വരും.

ആറ് ഫോണുകളില്‍ രണ്ടെണ്ണത്തിന്റെ പരിശോധന 90 ശതമാനം പൂര്‍ത്തിയായി. മറ്റു നാല് ഫോണുകളുടെ പരിശോധന നടത്തേണ്ടതുണ്ട്.

അഭിഭാഷകരുടെ സഹായത്തോടെ ദിലീപ് അടക്കമുള്ളവര്‍ തെളിവുകള്‍ നശിപ്പിച്ചെങ്കിലും ചില തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.

ദിലീപിന്റെ വീടിനുസമീപം കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എത്തിയതിനും തെളിവുണ്ട്.പുനരന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായകമാവുക ഈ ഡിജിറ്റല്‍ തെളിവുകള്‍ ആയിരിക്കും. ഇതില്‍നിന്ന് കേസിന് ആവശ്യമായ വിവരം അന്വേഷണസംഘം തരംതിരിച്ചു തീര്‍ന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here