Home Cinema കാവലിന് വൻ സ്വീകരണം നൽകി പ്രേക്ഷകർ

കാവലിന് വൻ സ്വീകരണം നൽകി പ്രേക്ഷകർ

സുരേഷ് ഗോപി- നിഥിൻ രഞ്ജി പണിക്കർ ചിത്രം കാവലിന് തീയേറ്ററിൽ വൻ സ്വീകരണം. ചിത്രം ആക്ഷൻ ക്രൈം ത്രില്ലറാണ് കാവൽ. ചിത്രത്തിൻ്റെ ആദ്യ പ്രദർശനത്തിന് ആരാധകരുടെ വൻ പങ്കാളിത്തമുണ്ട്. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മാസ് പരിവേഷവുമായി സുരേഷ് ​ഗോപിയെത്തി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രഞ്ജി പണിക്കരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കോവിഡ് അടച്ചിടലിന് ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ,ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

.

 

LEAVE A REPLY

Please enter your comment!
Please enter your name here