Home KERALA കരുതല്‍; പൊതിച്ചോറു കെട്ടി വീണാ ജോര്‍ജ് എംഎല്‍എ

കരുതല്‍; പൊതിച്ചോറു കെട്ടി വീണാ ജോര്‍ജ് എംഎല്‍എ

പുല്ലാട്: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണില്‍ പൊതിച്ചോറ് കെട്ടി നല്‍കി വീണാ ജോര്‍ജ് എംഎല്‍എ. ഇരവിപേരൂര്‍ ആവി കഫേയിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് വിവിധ വാര്‍ഡുകളിലേക്കായി ദിവസവും 224 പൊതിച്ചോറുകളാണു വീട്ടില്‍ എത്തിച്ച് നല്‍കുന്നത്. എംഎല്‍എയുടെ നേതൃത്വത്തിലാണ് ഇന്നലെ ഇവിടെ പൊതിച്ചോറുകള്‍ തയാറാക്കിയത്.
വാര്‍ഡ്തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതുമായ 92 സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ ഓതറ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്നും രോഗികള്‍ക്കുള്ള മരുന്ന് വീട്ടില്‍ എത്തിച്ച് നല്‍കി വരുകയാണ്. 22 ക്യാമ്പുകളിലായി കഴിയുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റ്, ആളെണ്ണം അനുസരിച്ച് ക്യാമ്പുകളില്‍ എത്തിച്ച് നല്‍കി. വാര്‍ഡുതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ ഐസോലേഷനില്‍ കഴിയുന്നവരുടെ വിവരശേഖരണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here