Home NATIONAL ട്വന്റി 20 ക്രിക്കറ്റിന്റെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച ഒറ്റ ഓവര്‍, പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്റെ കാര്‍ത്തിക്...

ട്വന്റി 20 ക്രിക്കറ്റിന്റെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച ഒറ്റ ഓവര്‍, പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്റെ കാര്‍ത്തിക് ത്യാഗിയുടെ ആ അവസാന ഓവര്‍

ദുബൈയില്‍ കഴിഞ്ഞ രാത്രി കാര്‍ത്തിക് ത്യാഗി എന്ന ഉത്തര്‍പ്രദേശ്കാരന്റെതാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയിക്കാന്‍ പഞ്ചാബ് കിംഗ്‌സിന് അവസാന ഓവറില്‍ എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ വേണ്ടിയിരുന്നത് വെറും നാല് റണ്‍സ്. ഒരു ബോളില്‍ തീരാവുന്ന കളി. മത്സരം കൈവിട്ട ഭാവത്തില്‍ രാജസ്ഥാന്‍ റോയല്‍സും ആരാധകരും. അവിടെയാണ് കാര്‍ത്തിക് ത്യാഗിയുടെ മാജിക് ഓവര്‍ പിറവിയെടുത്തത്.

നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന
ഏയ്ഡന്‍ മാര്‍ക്രത്തെ കാഴ്ചക്കാരനാക്കി നിക്കോളാസ് പുരാനെയും ദീപക് ഹൂഡയെയും വീഴ്ത്തി അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങിയാണ് കാര്‍ത്തിക് ത്യാഗി രാജസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്.  ത്യാഗിയുടെ അവസാന ഓവറില്‍ പ‍ഞ്ചാബിന് ജയത്തിലേക്കുള്ള ദൂരം വെറും നാലു റണ്‍സ്. തകര്‍ത്തടിക്കുന്ന പുരാനും മാര്‍ക്രവും അനായാസം ലക്ഷ്യത്തിലെത്തുമെന്ന് കരുതിയിരിക്കെയാണ് കാര്‍ത്തിക് ത്യാഗി മനോഹരമായ യോര്‍ക്കറുകളിലൂടെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇരട്ടപ്രഹരത്തിലൂടെയും കളി രാജസ്ഥാന് അനുകൂലമാക്കിയത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ എല്ലാ രാജസ്ഥാന്‍ കളിക്കാരും നിരാശപ്പെടുത്തിയ കളി ഒറ്റയ്ക്ക് വരുതിയിലാക്കിയ കാര്‍ത്തിക് ത്യാഗി തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.

സ്കോര്‍ രാജസ്ഥാന്‍ റോയല്‍ 20 ഓവറില്‍ 185ന് ഓള്‍ ഔട്ട്, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 183-4.

https://www.iplt20.com/video/239145/sensational-kartik-tyagi-s-game-changing-final-over

LEAVE A REPLY

Please enter your comment!
Please enter your name here