Home Top News കര്‍ണാടക അതിര്‍ത്തി തുറക്കല്‍;എല്ലാവരും നല്ലകാര്യങ്ങള്‍ പറയും, പിന്നീട് വിളിക്കില്ല ;പ്രധാനമന്ത്രി മോദിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചശേഷം...

കര്‍ണാടക അതിര്‍ത്തി തുറക്കല്‍;എല്ലാവരും നല്ലകാര്യങ്ങള്‍ പറയും, പിന്നീട് വിളിക്കില്ല ;പ്രധാനമന്ത്രി മോദിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ എന്നിവരുമായും സംസാരിച്ചിരുന്നു. എല്ലാവരും ഫോണിലൂടെ നല്ലകാര്യങ്ങളാണ് പറയുന്നതെങ്കിലും പിന്നീട് അവരൊന്നും വിളിച്ചിട്ടില്ല;മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ണാടകം മണ്ണുകൊണ്ടിട്ട് അതിര്‍ത്തി അടച്ച വിഷയം ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ ഫോണില്‍ വിളിച്ചുവെങ്കിലും ആരില്‍നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രധാനമന്ത്രി മോദിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ എന്നിവരുമായും സംസാരിച്ചിരുന്നു. എല്ലാവരും ഫോണിലൂടെ നല്ലകാര്യങ്ങളാണ് പറയുന്നതെങ്കിലും പിന്നീട് അവരൊന്നും വിളിച്ചിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തി  തുറക്കാനുള്ള ശ്രമം അവര്‍ നടത്തുന്നുണ്ടാകാം. അന്തിമ തീരുമാനം ആകാത്തതുകൊണ്ടാവും തന്നെ തിരിച്ചു വിളിക്കാത്തത്. താനൊരു ശുഭാപ്തി വിശ്വാസക്കാരനാണ്. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുകയും അതിര്‍ത്തി അവര്‍ തുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതതെന്നും പറഞ്ഞു.

മണ്ണിട്ട് അതിര്‍ത്തി അടച്ച കര്‍ണാടകത്തിന്റെ നടപടി രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനിടെ പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി നേരത്തെതന്നെ പ്രതികരിച്ചിരുന്നു. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയയില്‍പ്പെടുത്തുമെന്നും പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയെ നേരിട്ട് വിളിക്കാന്‍  മുഖ്യമന്ത്രി ശ്രമിച്ചുവെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. അമിത് ഷായേയും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയെന്നും അനുകൂല നിലപാടാണ് ഇരുവരും അറിയിച്ചതെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here