Home Cinema കരണ്‍ ജോഹറിന്റെ പുതിയ രണ്‍വീര്‍ സിംഗ് സിനിമയില്‍ വന്‍ താരനിര

കരണ്‍ ജോഹറിന്റെ പുതിയ രണ്‍വീര്‍ സിംഗ് സിനിമയില്‍ വന്‍ താരനിര

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പുതിയ സിനിമയില്‍ രണ്‍വീര്‍ സിംഗ്- ആലിയ ഭട്ട് താരജോഡികള്‍. വന്‍ താരനിരയാണ് സിനിമയില്‍ ഉണ്ടാകുക. ധര്‍മേന്ദ്ര, ബയ ബച്ചന്‍, ശബാന ആസ്മി തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരണ്‍ ജോഹര്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ആദ്യായാണ് ധര്‍മേന്ദ്രയും ശബാന ആസ്മിയും കരണ്‍ ജോഹര്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ജയ ബച്ചന്‍ ഇതിന് മുമ്പ് കരണിന് വേണ്ടി ഒരു സിനിമ ചെയ്തിട്ടുണ്ട്. 2001ല്‍ പുറത്തിറങ്ങിയ കഭി ഖുഷി കഭി ഗം എന്ന സിനിമയിലാണ് ജയ അഭിനയിച്ചത്. അമിതാഭ് ബച്ചന്‍ തന്നെയായിരുന്നു അന്ന് ജയയുടെ താരജോഡി.

കരണ്‍ ജോഹറിന്റെ മറ്റ് സിനിമകളെ പോലെ റൊമാന്റിക് സിനിമയാകും പുതിയതും. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here