Home Fashion ഒരു ഷൂസിന് എത്ര രൂപ വരെ വില കൊടുക്കാം. ലേലത്തില്‍ വിറ്റു പോയ ഏറ്റവും വില...

ഒരു ഷൂസിന് എത്ര രൂപ വരെ വില കൊടുക്കാം. ലേലത്തില്‍ വിറ്റു പോയ ഏറ്റവും വില കൂടിയ ഷൂസിന്റെ വില അറിയണ്ടേ

ലോകത്ത് ലേലത്തില്‍ വിറ്റു പോയ ഏറ്റവും വില കൂടിയ ഷൂസ് കഴിഞ്ഞ ദിവസം വിറ്റുപോയി. എത്ര രൂപയ്‌ക്കെന്നല്ലെ. 1.13 കോടി രൂപ! സ്വര്‍ണമോ ഡയമണ്ടോ പ്ലാന്റിനമോ അമൂല്യ രത്‌നമോ കൊണ്ട് ഉണ്ടാക്കിയതാണോ.. അല്ലേ അല്ല. ഇനി എന്താണ് അതിന്റെ പ്രത്യേകത എന്ന് നോക്കാം. അമേരിക്കന്‍ റാപ്പറായ കാനി വെസ്റ്റ് ഉപയോഗിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ഷൂസിന്റെ ഡിസൈനറും കാനി തന്നെ. 2008ല്‍ കാനി വെസ്റ്റ് ഗ്രാമി അവാര്‍ഡിന് എത്തിയത് ഈ ഷൂസ് ധരിച്ചായിരുന്നു. സൊഥിബിയാണ് ഷൂസ് ലേലത്തില്‍ വച്ചത്. റെയേഴ്‌സ് എന്ന കമ്പനിയാണ് നൈക്ക് എയര്‍ യീസി 1 എന്ന ഷൂസ് വാങ്ങിച്ചത്. അപൂര്‍വ്വമായതും വൈവിധ്യവുമായ ഷൂസുകള്‍ വാങ്ങുന്ന കമ്പനിയാണ് റെയേഴ്‌സ്. നൈക്കുമായി വെസ്റ്റിന് പങ്കാളിത്തവും ഉണ്ടായിരുന്നു. എന്നാല്‍ 2013ല്‍ ഈ പങ്കാളിത്തം അവസാനിപ്പിക്കാന്‍ കാനി വെസ്റ്റ് തീരുമാനിച്ചു. 2014 മുതല്‍ അഡിഡാസിനൊപ്പമാണ് വെസ്റ്റ് പ്രവര്‍ത്തിക്കുന്നതത്. 2020ല്‍ ഈ പങ്കാളിത്തം സമ്പാദിച്ചത് 1.7 ബില്യണ്‍ ദിര്‍ഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here