Home KERALA വി.എസിന് ശേഷം പി .ജയരാജനോ ? പി.ജയരാജന്‍ കണ്ണൂരിന്റെ ചെന്താരകം തന്നെ

വി.എസിന് ശേഷം പി .ജയരാജനോ ? പി.ജയരാജന്‍ കണ്ണൂരിന്റെ ചെന്താരകം തന്നെ

കണ്ണൂര്‍: വി.എസ് അച്യുതാനന്ദന് ശേഷം സിപിഎമ്മില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള നേതാവ് പി.ജയരാജന്‍ എന്നുതന്നെ വീണ്ടും തെളിയുന്നു.

സിപിഎം കണ്ണൂര്‍ മുന്‍ ജില്ല സെക്രട്ടറി പി ജയരാജന് നിയമസഭയില്‍ സീറ്റ് നല്‍കാത്തതിനെതിരെ കണ്ണൂരില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകയാണ്. ലോകസഭ സീറ്റില്‍ മത്സരിച്ച് തോറ്റവര്‍ നിയമസഭയില്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി ആദ്യമെ നിലപാട് എടുത്തത് ജനയരാജനെ ലക്ഷ്യം വച്ചായിരുന്നു എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ലോകസഭയില്‍ പരാജയപ്പെട്ട രണ്ടുപേര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിട്ടും ജയരാജനെ തഴഞ്ഞതിലാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.പിജെ ആര്‍മിയുടെ നേതൃത്വത്തില്‍ ഇതിനെതിരെ നവമാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരണം സജീവമായിട്ടുണ്ട്.
തോമസ് ഐസക്, ജിസുധാകരന്‍ ശ്രീരാമകൃഷ്ണന്‍ അടക്കമുളളവര്‍ക്ക് സീറ്റ് നിഷേധിച്ചിട്ടും സംസ്ഥാനത്ത് ഒരു സ്ഥലത്തും പോലും പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നില്ല. 2005 ലെ തെരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റ് നിഷേധിച്ചപ്പോള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സിപിഎം സാക്ഷിയായത്. ഇപ്പോള്‍ അതുപോലെ ഒരു പ്രതിഷേധം ഉയരുന്നത് പി ജയരാജന് സീറ്റ് നിഷേധിക്കുമ്പോഴാണ്.

കണ്ണൂരില്‍ പ്രതിഷേധം തുടങ്ങികഴിഞ്ഞു സ്പോര്‍ടസ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ രാജിവെച്ചു. ജയരാജന് സീറ്റ് നല്‍കാത്തത് നീതികേടാണെന്ന് ധീരജ് കുമാര്‍ പ്രതികരിച്ചു.ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ധീരജ് പറഞ്ഞു. മാനദണ്ഡം ബാധകമാക്കുന്നെങ്കില്‍ എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് ധീരജ് പറയുന്നു.

പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ജയരാജന്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചിട്ടില്ല. പാര്‍ട്ടിക്ക് അതീതനായി ജയരാജന്‍ വളരുന്നുവെന്ന വിമര്‍ശം പാര്‍ട്ടിയില്‍ നേരത്തെ ഉയരുകയും പാര്‍ട്ടി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സ്തുതി ഗാനം അടക്കം ചര്‍ച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here