Home KERALA ഒന്നര വയസ്സുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് നടത്തി;തെളിവെടുപ്പിലും കൂസലില്ലാതെ ശരണ്യ; നാട്ടുകാരുടെ...

ഒന്നര വയസ്സുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് നടത്തി;തെളിവെടുപ്പിലും കൂസലില്ലാതെ ശരണ്യ; നാട്ടുകാരുടെ പ്രതിഷേധം, കൊലവിളി

കണ്ണുര്‍: ഒന്നര വയസ്സുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശരണ്യയെ തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ തയ്യിലിലെ ശരണ്യയുടെ കൊടുവള്ളി വീട്ടിലും ഇവിടെ നിന്ന് 50 മീറ്റര്‍ അകലെയുള്ള കടല്‍പ്പുറത്തുമാണ് തെളിവെടുപ്പ് നടത്തിയത്.

ശരണ്യയുമായി പോലീസ് വാഹനം സ്‌റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയതു മുതല്‍ പ്രതിഷേധവുമായി നാട്ടുകാരും ഒപ്പം കൂടിയിരുന്നു. ശരണ്യയെ വീട്ടിലെത്തിപ്പോള്‍ പിതാവ് അടക്കമുള്ളവര്‍ കരഞ്ഞ് ബഹളം വയ്ക്കുകയും ബോധരഹിതനായി വീഴുകയും ചെയ്തു. തുടര്‍ന്ന് കടല്‍ ഭിത്തിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കുഞ്ഞിനെ എങ്ങനെയാണ് എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് ശരണ്യ പോലീസിന് കാണിച്ചു കൊടുത്തു.

uploads/news/2020/02/374080/thayyil_2.jpg

നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധം കടുത്തതോടെ 20 മിനിറ്റിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് മടങ്ങി. ശരണ്യയ്‌ക്കെതിരെ കൊലവിളിയുമായി സ്ത്രീകള്‍ അടക്കമുള്ളവര്‍ കൊലവിളിയുമാണ് ശരണ്യയ്ക്ക് പിന്നാലെ കൂടിയത്. പുറത്തിറങ്ങിയാല്‍ കുഞ്ഞിനെ കൊലപ്പെടുത്തി അതേസ്ഥലത്ത് വച്ച് ശരണ്യയേയും കൊല്ലുമെന്നും ഇത്തരമൊരു ക്രൂരത ഈ നാട്ടില്‍ ഒരു സ്ത്രീയും കാണിച്ചിട്ടില്ലെന്നും സ്ത്രീകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

കുടുംബാംഗങ്ങളും നൂറുകണക്കിന് നാട്ടുകാരും തടിച്ചുകൂടിയിട്ടും യാതൊരു കൂസലുമില്ലാതെയാണ് ശരണ്യ പോലീസിനൊപ്പം നടന്നത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ പോലീസിനോട് സമ്മതിച്ചിരിക്കുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് അച്ഛനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ കാണാനില്ലെന്ന് ശരണ്യ പറഞ്ഞതോടെ ഭര്‍ത്താവ് പ്രവീണ്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പിന്നാലെ ശരണ്യയും സ്‌റ്റേഷനിലെത്തിയിരുന്നു. ഭര്‍ത്താവ് പ്രവീണുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലാതിരുന്ന ശരണ്യ കാമുകനൊപ്പം ജീവിക്കാനാണു കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍ കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടിലാണ് പോലീസിപ്പോള്‍. ഭര്‍ത്താവാണ് കുഞ്ഞിന്റെ കൊലപാതകത്തിനു പിന്നില്‍ എന്നായിരുന്നു ശരണ്യ ആരോപിച്ചിരുന്നത്. ശരണ്യയും പ്രവീണും രണ്ടുദിവസമായി കസ്റ്റഡിയിലായിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.

uploads/news/2020/02/374080/thayyil_3.jpg

പുലര്‍ച്ചെ കടല്‍ക്കരയിലെ കരിങ്കല്‍ക്കൂട്ടത്തിലെറിഞ്ഞശേഷം കുഞ്ഞിനെ ശരണ്യ ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണു പോലീസ് പറയുന്നത്. തല കരിങ്കല്ലില്‍ ഇടിച്ചു കുഞ്ഞ് നിലവിളിച്ചപ്പോഴാണ് ശ്വാസം മുട്ടിച്ചത്. തലയ്‌ക്കേറ്റ പരുക്കാണു മരണകാരണം. ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റേയും സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്.

പോലീസ് പറയുന്നത്: പ്രണവും ശരണ്യയും രണ്ടുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ്. പിന്നീട് ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായി. വഴക്കും പതിവായിരുന്നു. കാമുകനൊപ്പം പോകുമ്പോള്‍ കുഞ്ഞിനെ ഇല്ലാതാക്കാനായിരുന്നു ശരണ്യയുടെ തീരുമാനം. ഇതിന്റെ കുറ്റം ഭര്‍ത്താവില്‍ ചാര്‍ത്താന്‍ കൊലപാതകത്തിനുതലേന്ന് പ്രശ്‌നങ്ങള്‍ സംസാരിച്ചുതീര്‍ക്കാനെന്ന മട്ടില്‍ പ്രവീണിനെ വീട്ടിലേക്കുവിളിച്ചുവരുത്തി. പിന്നീടു പുലര്‍ച്ചെ കുഞ്ഞുമായി കടല്‍ക്കരയിലെത്തി ശരണ്യ കൊല നടത്തുകയായിരുന്നു. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

uploads/news/2020/02/374080/thayyil_4.jpg

തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അടച്ചിട്ട വീട്ടില്‍ തനിക്കൊപ്പം ഉറങ്ങിയ കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രവീണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു പ്രവീണിനെതിരേ ആരോപണമുന്നയിച്ച് പോലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും ഒടുവില്‍ അമ്മയാണു പ്രതി എന്നു കണ്ടെത്തുകയായിരുന്നു.

ശരണ്യ കസ്റ്റഡിയിലായിരിക്കെ പൊലീസിന്റെ ചോദ്യം ചെയ്യല്‍ നേരിട്ട ആദ്യദിവസം മാത്രം കാമുകന്റെ 17 മിസ്ഡ് കോളാണ് അവരുടെ മൊബൈല്‍ ഫോണിലേക്കു വന്നത്. ശരണ്യയുടെ ഫോണില്‍നിന്നു പൊലീസിനു ലഭിച്ച ചാറ്റ് ഹിസ്റ്ററിയില്‍നിന്നു വ്യക്തമായതു കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള അതിയായ ആഗ്രഹത്തിന്റെ ചിത്രവും. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണു ശരണ്യ ബന്ധം തുടങ്ങുന്നത്.
[IMG]
എന്നാല്‍ ഇയാള്‍ക്ക് ശരണ്യയെ വിവാഹം കഴിക്കണമെന്ന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. ശരണ്യ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നും പോലീസ് കണ്ടെത്തി. ശരണ്യയേയും പ്രവീണിനേയും കൂടാതെ ശരണ്യയുടെ മാതാവ്, സഹോദരന്‍, കാമുകന്‍ എന്നിവരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തില്‍ പങ്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ശരണ്യ ഒഴികെയുള്ളവരെ പോലീസ് വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here