Home Crime കണ്ണൂരില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്; ഒരാള്‍ മരിച്ചു

കണ്ണൂരില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്; ഒരാള്‍ മരിച്ചു

 

കണ്ണൂര്‍: ചെറുപുഴയില്‍ 50-കാരനെ അയല്‍ക്കാരന്‍ വെടിവെച്ച് കൊലപ്പെടുത്തി. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാ(ബേബി)ണ് മരിച്ചത്. അയല്‍വാസി ടോമിയുടെ വെടിയേറ്റാണ് മരണം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിനാണ് വെടിയുതിര്‍ത്തത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ചെറുപുഴ സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേത്യത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ബേബിയുടെ മൃതദേഹം ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അയല്‍ക്കാര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.

തിരഞ്ഞെടുപ്പായതിനാല്‍ ലൈസന്‍സുള്ള തോക്കുകളെല്ലാം പോലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെയാണ് ചെറുപുഴയില്‍ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയത്. അതിനാല്‍ തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കര്‍ണാടക റിസര്‍വ് വനത്തോട് ചേര്‍ന്ന കേരള അതിര്‍ത്തിയിലാണ് സംഭവം നടന്ന പ്രദേശം.

LEAVE A REPLY

Please enter your comment!
Please enter your name here