Home NATIONAL കങ്കണ റണവത്ത് യുപി സര്‍ക്കാറിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കങ്കണ റണവത്ത് യുപി സര്‍ക്കാറിന്റെ ബ്രാന്‍ഡ് അംബാസഡര്‍

യുപി സര്‍ക്കാറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് നടി കങ്കണ റണവത്ത്. പുതിയ പരിപാടിയുടെ അംബാസഡര്‍ ആണ് ഇപ്പോള്‍ കങ്കണ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കങ്കണ റണാവത്ത്​ കൂടിക്കാഴ്ച നടത്തിയതിന്​ പിന്നാലെയാണ്​ പ്രഖ്യാപനം. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.75 ജില്ലകളിൽ പരമ്പരാഗത ഉൽപന്നങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായാണ്​ പുതിയ പദ്ധതി യുപി സർക്കാർ അവതരിപ്പിച്ചത്​.

കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ രാം മന്ദിരത്തിന്റെ ഭൂമി പൂജയ്ക്ക് ഉപയോ​ഗിച്ച വെള്ളി നാണയം മുഖ്യമന്തി കങ്കണയ്ക്ക് സമ്മാനിച്ചു. കങ്കണയെ അയോധ്യയിലേക്ക് ക്ഷണിക്കുകയും ശ്രീരാമന്റെ അനുഗ്രഹം തേടാൻ നിർദേശിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും വീഡിയോയും കങ്കണ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here