മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയേക്കും എന്ന് സൂചന. സോണിയാഗാന്ധിയുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. ദേശീയ നേതൃത്വത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്.
പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് മൂന്ന് തവണയാണ് കോണ്‍ഗ്രസ് മാറ്റി വച്ചത്. മേയില്‍ ആയിരുന്നു അവസാനമായി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വച്ചത്. ഇതേ തുടര്‍ന്ന് മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് സോണിയാ ഗാന്ധിയോട് ഇടക്കാല അധ്യക്ഷയായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.