പത്തനംതിട്ട: അടൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡംഗവുമായ കലഞ്ഞൂര്‍ മധുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും മാനേജരുടെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
മധുവിന്റെ സാമ്പത്തിക കാര്യങ്ങള്‍ മുഴുവന്‍ കൈകാര്യം ചെയ്യുന്നത് മാനേജര്‍ ഉണ്ണികൃഷ്ണനാണ്. നിര്‍ണായക രേഖകള്‍ മധുവിന്റെയും ഉണ്ണികൃഷ്ണന്റെയും വീട്ടില്‍ നിന്ന് പിടിച്ചെടുത്തുന്നുവെന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടറേറിയറ്റ് അംഗവും കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന്റെ മൂത്ത സഹോദരനാണ് കലഞ്ഞൂര്‍ മധൂ. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം കൂടിയാണ്. ഇന്‍കംടാക്സിന്റെ കൊല്ലം യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ രാവിലെ മുതല്‍ റെയ്ഡ് ആരംഭിച്ചിരിക്കുന്നത്. മധുവിന്റെ കലഞ്ഞൂരിലെ വീട്, ഉടമസ്ഥതയിലുള്ള മാവനാല്‍ ഗ്രാനൈറ്റ്സ്, മധുവിന്റെ സ്ഥാപനങ്ങളുടെ മാനേജര്‍ ഉണ്ണികൃഷ്ണന്റെ കോന്നിയിലെ വീട് എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ ഏഴു മുതല്‍ പരിശോധന ആരംഭിച്ചത്.
മധുവിന്റെയും മാനേജരുടെയും വീട്ടിലെ പരിശോധന ഇന്ന് രാവിലെ അവസാനിച്ചു. മാവനാല്‍ ഗ്രാനൈറ്റ്സില്‍ പരിശോധന തുടരുകയാണ്.
അതേ സമയം, ബിജെപി ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന്റെ പേരിലാണ് മധുവിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നത് എന്നൊരു ആരോപണവും ഉയരുന്നുണ്ട്.പാറമടയിലും ക്രഷര്‍ യൂണിറ്റില്‍ നിന്നുമുള്ള യഥാര്‍ഥ വരുമാനം മറച്ചു വച്ചുവെന്ന് ആരോപിച്ചാണ് ഇന്‍കം ടാക്സ് റെയ്ഡ് നടക്കുന്നത്.