Home Cinema പൃഥ്വിരാജ് ചിത്രം ‘കടുവ’ വീണ്ടും വിവാദത്തിൽ; സെറ്റിൽ നിലവാരം ഇല്ലാത്ത ഭക്ഷണം നൽകി

പൃഥ്വിരാജ് ചിത്രം ‘കടുവ’ വീണ്ടും വിവാദത്തിൽ; സെറ്റിൽ നിലവാരം ഇല്ലാത്ത ഭക്ഷണം നൽകി

കോട്ടയം: പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം കടുവയുടെ ചിത്രീകരണം ആരംഭിച്ചത് മുതൽ വിവാദങ്ങളുടെ നടുവിലാണ്. ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ പരാതിയുമായി ചിത്രത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളാണ് രംഗത്ത് വന്നിരിക്കുന്നത്. നിലവാരമില്ലാത്ത ഭക്ഷണം നൽകിയെന്നും കൂലി കുറച്ച് കൊടുത്തുവെന്നും ചൂണ്ടിക്കാട്ടി ഇവർ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിച്ച രഞ്ചിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് പ്രധാന ആരോപണം. ഇയാൾകൃത്യമായി പണം നൽകിയില്ലെന്നും, കബളിപ്പിച്ചുവെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ പറഞ്ഞു.

സെറ്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് രോഗങ്ങളുണ്ടായിയെന്നും അവർ ആരോപിച്ചു. എന്നാൽ ഇക്കാര്യങ്ങൾ പൂർണമായി തള്ളുകയാണ് അണിയറ പ്രവർത്തകർ. ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്നതിന് ഉപകരാർ ഏറ്റെടുത്ത വ്യക്തിയുടെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സിനിമ പുറത്തിറങ്ങിയാൽ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയെ തുടർന്ന് സിനിമയുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here