Home Crime കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. മകന്‍ പറഞ്ഞത് വിശ്വസനീയമല്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് കണ്ടെത്തലുകള്‍ എന്നും അന്വേഷണസംഘം വ്യക്തമാക്കി. മറ്റ് പ്രേരണകളാലല്ല മകന്‍ ഇത് പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യപരിശോധനയിലും തെളിവില്ല എ്ന്നും റിപ്പോര്‍ട്ട് പറയുന്നു. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ മൊഴി മാറ്റി പറയുകയും ചെയ്തിരുന്നു.

പതിമൂന്ന് വയസ്സുള്ള സ്വന്തം മകനെ അമ്മ വര്‍ഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നതായിരുന്നു പരാതി. പരാതി ലഭിച്ച് ദിവസങ്ങള്‍ക്കകം തന്നെ അമ്മയെ കഴിഞ്ഞ ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേ സമയം, തന്റെ മുന്‍ ഭര്‍ത്താവായിരുന്ന ആള്‍ മകനെ കൊണ്ട് ഇത് പറയിപ്പിച്ചതാണെന്ന് അമ്മ വാദിച്ചിരുന്നു. അതേ സമയം, മകനില്‍ വൈകൃതങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മുന്‍ ഭര്‍ത്താവ് പറഞ്ഞു. അമ്മയ്‌ക്കെതിരെ ഉള്ള പരാതി വ്യാജമെന്ന്് മറ്റൊരു മകന്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here