കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ പ്രത്യാശ നഷ്ടമായെന്നും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്നും കെ സുധാകരന്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികള്‍ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റിന്റെ പേരില്‍ കെ സി വേണുഗോപാല്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കിയെന്നും സുധാകരന് കുറ്റപ്പെടുത്തി.ഹൈക്കമാന്റിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ല.ഹൈക്കമാന്റിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു.ജയസാദ്ധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം കൊടുത്തത്.
തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.ഇരിക്കൂരില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടെന്നും, ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന് പറഞ്ഞു. അതോടൊപ്പം ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം . ആലങ്കാരിക പദവികള്‍ തനിക്ക് ആവശ്യമില്ല. ഇപ്പോള്‍ സ്ഥാനം ഒഴിയാത്തത് പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാന്‍ഡിന്റെ പേരില്‍ കെസി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്കി. ഹൈക്കമാന്‍ഡിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്’. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരന് ആരോപിച്ചു.
‘ഇരിക്കൂരില്‍ ധാരണകള്‍ ലംഘിക്കപ്പെട്ടു. ഇരിക്കൂറുകാര്‍ക്ക് ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല’. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കുമെന്നും സുധാകരന് അഭിപ്രായപ്പെട്ടു.
കണ്ണൂരിലെ കാര്യങ്ങള്‍പോലും കെപിസിസി വര്‍ക്കിങ് പ്രസിഡന്റായ തന്നോട് ആലോചിച്ചില്ലെന്നു അദ്ദഹം തുറന്നു പറയുന്നു.
കണ്ണൂര്‍ ജില്ലയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അപ്രമാദിത്തമാണെന്ന തിരിച്ചറിവിലാണ് സുധാകരന്. ഇരിക്കൂറിലും കണ്ണൂരിലും വേണുഗോപാല്‍ ചുവടുറപ്പിച്ചത് സുധാകരന് വലിയ തിരിച്ചടിയായി. ഇരിക്കൂറില്‍ എ ഗ്രൂപ്പിന്റെ കലാപം അവഗണിച്ച് വേണുഗോപാലിന്റെ സ്വന്തക്കാരനായ സജീവ് ജോസഫിനാണ് സീറ്റു നല്‍കിയത്.
കണ്ണൂരില്‍ കഴിഞ്ഞ തവണ കെ സുധാകരന്റെ നോമിനിയായിരുന്ന ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി ഇത്തവണ സീറ്റ് ഉറപ്പിച്ചത് കെ സി വേണുഗോപാലിന്റെ തണലിലാണ്. പാച്ചേനിയെ ഒഴിവാക്കാനാണ് സുധാകരന് കണ്ണൂരിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ ക്ഷണിച്ചത്. പകരം കെപിസസി അധ്യക്ഷ സ്ഥാനവും അദ്ദേഹം മോഹിച്ചു. എന്നാല്‍, മുല്ലപ്പള്ളി ഈ കുരുക്കില്‍ വീണില്ല. അടുത്ത അനുയായി റിജില്‍ മാക്കുറ്റിക്ക് സീറ്റ് നല്‍കണമെന്ന് സുധാകരന് പറത്തതും കണ്ണൂര്‍ മനസ്സില്‍കണ്ടാണ്. പേരാവൂരിലെ സണ്ണി ജോസഫ് മാത്രമാണ് പേരിനെങ്കിലും സുധാകരനോട് അടുപ്പം പുലര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയുള്ളത്. ഇതോടെ സ്വന്തം ജില്ലയില്‍ പോലും ഒറ്റപ്പെടുന്നതിലെ അമര്‍ഷമാണ് കെ സുധാകരനുള്ളത്.