Home KERALA മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണപിള്ള അന്തരിച്ചു

മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണപിള്ള അന്തരിച്ചു

 

മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30യ്ക്ക് വീട്ടില്‍ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ആയിരുന്നു എത്തിച്ചത്. പിന്നീട് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

1987 മുതല്‍ 1991 വരെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ ആണ് അദ്ദേഹം ഗതാഗതമന്ത്രി ആയിരുന്നത്്. കെഎസ്ഇബി അംഗമായും ടാക്‌സി ഡ്രൈവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായും കെഎസ്എഫ്ഇ ഡയറക്ടറായും കേരള കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള വികാസ് പാര്‍ട്ടി എന്നൊരു പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.

1945 നവംബറില്‍ എസ്. കുമാരപിള്ളയുടെ മകനായി നെടുമങ്ങാട് ആണ് ശങ്കരനാരായണ പിള്ള ജനിക്കുന്നത്. അഭിഭാഷകനായിരുന്നു അദ്ദേഹം. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് വഴിയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഇരുപാര്‍ട്ടിയുടെയും തിരുവനന്തപുരം ജില്ലയുടെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.ആര്‍. കുമാരി ഗിരിജയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here