Home Pathanamtitta varthakal കെ.പി ഉദയഭാനു സിപിഐ(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി,10 അംഗ ജില്ല സെക്രട്ടറിയേറ്റും 34 അംഗ ജില്ലാ...

കെ.പി ഉദയഭാനു സിപിഐ(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി,10 അംഗ ജില്ല സെക്രട്ടറിയേറ്റും 34 അംഗ ജില്ലാ കമ്മിറ്റിയേയും 17 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

അടൂർ: കെ.പി ഉദയഭാനു സിപിഐ(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി. അടൂരിൽ നടന്ന സമ്മേളനത്തിൽ 10 അംഗ ജില്ല സെക്രട്ടറിയേറ്റും 34 അംഗ ജില്ലാ കമ്മിറ്റിയേയും 17 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. അഡ്വ.ഓമല്ലൂർ ശങ്കരൻ,എ പദ്മകുമാർ, പി.ജെ അജയകുമാർ, പി.ബി ഹർഷകുമാർ, bഅഡ്വ.ആർ സനൽകുമാർ, രാജുഏബ്രഹാം,റ്റി.ഡി ബൈജു,നിർമ്മലാദേവി,പി.ആർ പ്രസാദ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങൾ.

എൻ.സജികുമാർ,സക്കീർ ഹുസൈൻ, എം.വി.സൻജു, കോമളം അനിരുദ്ധൻ, പി.എസ് മോഹൻ, എസ്.ഹരിദാസ്, കെ.യു.ജനീഷ് കുമാർ, കെ.മോഹൻ കുമാർ, ആർ.തുളസീധരൻ പിള്ള, കെ.കെ ശ്രീധരൻ, എ.എൻ സലിം, സി.രാധാകൃഷ്ണൻ,ഫ്രാൻസിസ് വി ആന്റണി, ബാബു കോയിക്കലേത്ത്, കെ.സി.രാജഗോപാൽ, ആർ.അജയകുമാർ, ശ്യാംലാൽ, പി ആർ പ്രസാദ്,ബിനു വർഗ്ഗീസ്, കെ കുമാരൻ എന്നിവർ പുതിയ ജില്ലാ കമ്മിറ്റയിലും തുടരും.

അഡ്വ.എസ് മനോജ്, അഡ്വ.ഫിലിപ്പോസ് തോമസ്, പി.ബി സതീഷ് കുമാർ, വീണാ ജോർജ്, ലസിതാ നായർ എന്നിവരെ പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.75 വയസ് പ്രായ പരിധി നടപ്പാക്കുന്നതിൻ്റെ ഭാഗമായി മുതിർന്ന അംഗമായ പ്രൊഫ.ടി.കെ.ജി നായരെ കമ്മിറ്റിയിൽ നിന്നൊഴിവാക്കി.ഇത് കൂടാതെ പ്രകാശ് ബാബു, ജി.ആർ അജയൻ, അമൃതം ഗോകുലം എന്നിവരെയും ഒഴിവാക്കി.

ഇത് മൂന്നാം തവണയാണ് കെ.പി ഉദയഭാനുവിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.അടൂര്‍ ഏനാദിമംഗലം കുറുമ്പുകര പുത്തന്‍വിളയില്‍ പരേതരായ പരമേശ്വരന്‍ ലക്ഷ്മി ദമ്പതികളുടെ മകനായ ഉദയഭാനു 1975ല്‍ കര്‍ഷകതൊഴിലാളി യൂണിയന്‍ ഏനാദിമംഗലം വില്ലേജ് സെക്രട്ടറിയായാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. ശൂരനാട് രക്തസാക്ഷി ദിനാചരണത്തില്‍ സൈക്കിള്‍ റാലിയില്‍പങ്കെടുത്തതിന് അടിയന്തരാവസ്ഥകാലത്ത് പൊലീസ് അറസ്റ്റ് ചെയ്ത് 3 മാസം ജയിലില്‍ അടച്ചു. ഭീകരമര്‍ദനത്തിന് ഇരയാക്കി. 1978ല്‍ കൊടുമണ്ണില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തതിനും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1979ല്‍ 25-ാം വയസില്‍ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ മല്‍സരിച്ച് ജയിച്ചു. രണ്ടു തവണ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

1983-ല്‍ പാര്‍ടി അടൂര്‍ ഏരിയാ കമ്മിറ്റി അംഗമായ ഉദയഭാനു 1997ല്‍ ജില്ലാകമ്മിറ്റിയംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2000ല്‍ പാര്‍ടി അടൂര്‍ ഏരിയാ സെക്രട്ടറിയായി ഒരു വര്‍ഷം പ്രവര്‍ത്തിച്ചു. 2002ല്‍ ജില്ലാ സെക്രട്ടറിയറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റിയംഗമായും പിന്നീട് അഖിലേന്ത്യ കമ്മിറ്റിയംഗമായും തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് വൈകിട്ട് അടൂർ കെ.എസ്.ആർ ടി സി കോർണ്ണിൽ നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇതോടെ മൂന്നു ദിവസമായി അടൂരിൽ നടന്ന സി.പി (ഐ) എം പത്തനംതിട്ട ജില്ലാ സമ്മേളനം സമാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here