Home Crime മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി : ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി : ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം : അശാസ്ത്രീയമായി ചികിത്സ നടത്തുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസെടുക്കുണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും ആരോഗ്യ മന്ത്രി പറഞ്ഞു.

മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവ് മൂലം ഒന്നര വയസ്സുള്ള കുട്ടി മരിച്ചെന്ന് ആരോപണത്തെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി കത്തയച്ചത്. ഇതിനെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കണമെന്നും ആരോഗ്യമന്ത്രി പോലീസിനോട് ആവിശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെപ്പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ര്ടീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here