Home Editers pick താരമായി ജ്യോതി വിജയകുമാര്‍; രാഹുലിന്റെ പ്രസംഗം: കരുത്തു ചോരാത്ത പരിഭാഷയുമായി വീണ്ടും ജ്യോതി…

താരമായി ജ്യോതി വിജയകുമാര്‍; രാഹുലിന്റെ പ്രസംഗം: കരുത്തു ചോരാത്ത പരിഭാഷയുമായി വീണ്ടും ജ്യോതി…

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ തീപ്പൊരി പ്രസംഗം ആശയവും ആവേശവും ചോരാതെ പരിഭാഷപ്പെടുത്തി വീണ്ടും താരമായി കെപിസിസി സെക്രട്ടറി ജ്യോതി വിജയകുമാര്‍. കൃത്യമായ പരിഭാഷ, മികവാര്‍ന്ന ഉച്ചാരണം, ആശയ വ്യക്തത എന്നിവ കൊണ്ട് രാഹുലിനൊപ്പം ജ്യോതിയും പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥാനം നേടി.
2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തുള്‍പ്പെടെ വിവിധ വേദികളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി ജ്യോതി ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം അധ്യാപികയാണ് . 2016 ല്‍ സോണിയ ഗാന്ധി കേരളത്തിലെത്തിയപ്പോഴും ജ്യോതിയായിരുന്നു പരിഭാഷക.
വരാനാരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രധാന്യവും പിണറായി വിജയന് എതിരായ വിമര്‍ശനവുമെല്ലാം കെപിസിസി സെക്രട്ടറി കൂടിയായ ജ്യോതി അനായാസം പരിഭാഷപ്പെടുത്തി. ഇത്തവണം ആറന്മുളയിലോ ചെങ്ങന്നൂരിലോ ജ്യോതി വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം ഉറപ്പാണ്. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നടത്തിയ സര്‍വ്വേയില്‍ ആ രണ്ട് മണ്ഡലങ്ങളിലും ജ്യോതിയുടെ പേരിനാണ് മുന്‍തൂക്കം. ചെങ്ങന്നൂരില്‍ മത്സരിക്കാനാണ് ജ്യോതിക്ക് കൂടുതല്‍ താത്പര്യം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ , ആറന്മുള മണ്ഡലങ്ങളിലെ ചില പഞ്ചയാത്തുകളില്‍ ജ്യോതി സജീവമായി പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ജ്യോതി മത്സരിക്കാന്‍ ഇറങ്ങിയാല്‍ രാഹുല്‍ തന്നെ വിജയം ഉറപ്പിക്കാനായി കളം നിറയുമെന്ന കാര്യവും ഉറപ്പാണ്.

രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മൊഴിമാാറ്റം ചെയ്തായിരുന്നു ജ്യോതി ശ്രദ്ധ നേടിയത്. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ പ്രതിപാദിച്ച രാഹുലിന്റെ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്നു പലരും അന്വേഷിച്ചിരുന്നു. ജ്യോതി മുന്‍പ് രാഹുല്‍ ഗാന്ധി പങ്കെടുത്ത മത്സ്യത്തൊഴിലാളി സംഗമത്തിലും പരിഭാഷകയുടെ റോളിലെത്തിയിരുന്നു.

2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ സോണിയയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു. രാഷ്ട്രീയത്തില്‍ രാഹുലിന്റെ ആശയത്തോടു പലവട്ടം ചേര്‍ന്ന് പ്രവൃത്തിച്ച പരിചയവും അവര്‍ക്കുണ്ട്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്റെ വാക്കുകള്‍ പരിഭാഷപ്പെടുത്താന്‍ ജ്യോതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രസംഗം കഴിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ആശംസകളും അഭിനന്ദനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു. രാഹുല്‍ ഗാന്ധി തന്റെ ആശയങ്ങള്‍ പറഞ്ഞ് നിര്‍ത്തി ഒരു നിമിഷം പോലും വൈകിപ്പിക്കാതെ പരിഭാഷപ്പെടുത്തി കത്തി കയറുകയായിരുന്നു ജ്യോതി വിജയകുമാര്‍.
രാഹുല്‍ ഗാന്ധിയുടെ ശബ്ദവ്യത്യാസം തിരിച്ചറിഞ്ഞ് അണുവിടെ മാറാതെ ജനങ്ങളില്‍ എത്തിക്കുകയായിരുന്നു പരിഭാഷക ജ്യോതി വിജയകുമാര്‍. പലപ്പോഴും കണ്ഠപൊട്ടുമാറുച്ചത്തില്‍ രാഹുലിനെ ഓരോ പ്രഖ്യാപനങ്ങളും അവര്‍ ജനങ്ങളിലേയ്ക്ക് എത്തിച്ചു. രാഹുല്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞ് സസൂക്ഷ്മം നിരീക്ഷിക്കുകയും മൗനമായി കേട്ട് നില്‍്ക്കുകയുമായിരുന്ന ജ്യോതി ഒരു തുണ്ടു പേപ്പറില്‍ അദ്ദേഹത്തിന്റെ ഓരോ വാക്കും വളരെ വേഗത്തില്‍ കുറിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രസംഗം ജ്യോതി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പരിഭാഷക എന്നതിലുപരി കോണ്‍ഗ്രസുമായി കാര്യമായ അടുപ്പം ജ്യോതിക്കുണ്ട്. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ കെഎസ് യു പാനലില്‍ കൗണ്‍സിലറായും ജനറല്‍ സെക്രട്ടറിയായും ആദ്യ ചെയര്‍പേഴ്‌സണായും ജ്യോതി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്നു ജേര്‍ണലിസം ഡിപ്ലോമ, ലോ അക്കാഡമിയില്‍ നിന്നു നിയമ ബിരുദവും നേടിയിട്ടുണ്ട്. ചില ടിവി പരിപാടികളില്‍ അവതാരികയായി എത്തിയും ജ്യോതി തിളങ്ങാറുണ്ട്. ദേശീയ മാധ്യമങ്ങളിലടക്കം ജ്യോതി മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിട്ടുണ്ട്.

ചെങ്ങന്നൂരിലെ മലയാളം മീഡിയം സ്‌കൂളായ സെന്റ് ആനീസ് ഗേള്‍സ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. പഠനത്തിന് ശേഷം ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്തേണ്ട ജോലികള്‍ ചെയ്യുമ്പോഴും മാതൃഭാഷയോടുള്ള സ്‌നേഹം ജ്യോതി കൊണ്ടു നടന്നു. ഐഎസ്എസുകാരിയാകണമെന്നായിരുന്നു ആഗ്രഹം. രണ്ട് തവണ പ്രിലിംസ് ജയിക്കുകയും ചെയ്തു. എന്നാല്‍ തന്റെ കര്‍മ്മ മണ്ഡലം ഐടിയാണെന്ന് തിരിച്ചറിഞ്ഞതോടെ കളം മാറി പടിച്ചു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടി. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ പാരിയാണ് ഭര്‍ത്താവ്.2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തുള്‍പ്പെടെ വിവിധ വേദികളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി ജ്യോതി ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം അദ്ധ്യാപികയാണ്. 2016 ല്‍ സോണിയ ഗാന്ധി കേരളത്തിലെത്തിയപ്പോഴും ജ്യോതിയായിരുന്നു പരിഭാഷക.

LEAVE A REPLY

Please enter your comment!
Please enter your name here