Home Education ജാം: അപേക്ഷ സെപ്റ്റംബർ 5 മുതൽ

ജാം: അപേക്ഷ സെപ്റ്റംബർ 5 മുതൽ

ഇരുപത് ഐഐടികളിലെ എംഎസ്‌സി, ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്‌ഡി / ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി അടക്കമുള്ള വിവിധ പോസ്‌റ്റ്–ബാച്്‌ലർ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ‘ജാം’ (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ എംഎസ്‌സി – 2020) കംപ്യൂട്ടർ ഉപയോഗിച്ച് ഓൺലൈനായി ഫെബ്രുവരി 9നു നടത്തും. അപേക്ഷ സെപ്റ്റംബർ 5 മുതൽ. http://jam.iitk.ac.in

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ

പേപ്പറുകൾ (6): ബയോടെക്, കെമിസ്ട്രി, ജിയോളജി, മാത്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റ്സ്, ഫിസിക്സ്. ഇത്തവണ ബയളോജിക്കൽ സയൻസസില്ല. പക്ഷേ ഐഐഎസ്‌സി ബയളോജിക്കൽ സയൻസ് പിഎച്ച്ഡി പ്രവേശനത്തിനും ജാം സ്കോർ ഉപയോഗിച്ചേക്കാം. മൂന്നു തരം ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം – മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ–സിലക്ട്, ന്യൂമെറിക്കൽ ആൻസർ.

കെമിസ്ട്രി, ജിയോളജി, മാത്‌സ് ഉച്ചതിരിഞ്ഞും മറ്റു മൂന്നും രാവിലെയുമായി മൂന്നു മണിക്കൂർ വീതം രണ്ടു സെഷനുകളിൽ നടത്തും. സൗകര്യാർഥം ഒന്നോ രണ്ടോ വിഷയത്തിന് അപേക്ഷിക്കാം. സൈറ്റിലുള്ള ചോദ്യമാതൃ‍കകൾ, മോക്ക് ടെസ്റ്റ് എന്നിവ ഉപയോഗിച്ച് പരീക്ഷയ്ക്കു തയാറെടുക്കാം. കഴിഞ്ഞ വർഷത്തെ ജാം ചോദ്യങ്ങളും ഉത്തരസൂചികയും ഖരഗ്പുർ ഐഐടിയുടെ വെബ്സൈറ്റിലുണ്ട്.

പ്രവേശനയോഗ്യത: യോഗ്യതയ്ക്കുള്ള ബാച്്‌ലർ ബിരുദപ്പരീക്ഷയിൽ ഭാഷകളടക്കം എല്ലാ വിഷയങ്ങൾക്കും മൂന്നു വർഷത്തെയും ചേർത്ത് മൊത്തം 55% മാർക്ക് അഥവാ 5.5 / 10 ഗ്രേഡ് പോയിന്റ് ആവറേജ് നേടിയിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% അഥവാ 5 / 10 മതി. ഓരോ സ്ഥാപനത്തിലെയും പ്രോഗ്രാമുകളുടെ പ്രവേശനയോഗ്യത ഏതേതു പേപ്പറിൽ എന്നതടക്കം ബ്രോഷറിലുണ്ട്.

രീക്ഷച്ചുമതല: Organizing Chairman JAM-2020, GATE-JAM Office, Indian Institute of Technology Kanpur – 208016, ഫോൺ : 0512 2597412; ഇ–മെയിൽ : jam@iitk.ac.in.

അപേക്ഷ: ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 5 മുതൽ ഒക്‌ടോബർ 8 വരെ സമർപ്പിക്കാം. അപേക്ഷാഫീ ഓൺലൈനായി അടയ്‌ക്കാം. ഒരു പേപ്പറിന് 1500 രൂപ, രണ്ടു പേപ്പറിന് 2100 രൂപ. പക്ഷേ പെൺകുട്ടികളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 750 രൂപ, 1050 രൂപ ക്രമത്തിൽ അടച്ചാൽ മതി. അപേക്ഷയുടെ ഹാർഡ് കോപ്പി അയയ്ക്കേണ്ട.

പരീക്ഷാഫലം മാർച്ച് 20ന്. ‘ജാ’മിൽ മികവു കാട്ടിയതുകൊണ്ടു മാത്രം പ്രവേശനം കിട്ടില്ല. 2020 ഏപ്രിൽ 9 – 22 ദിവസങ്ങളിൽ മറ്റൊരു അപേക്ഷയും സമർപ്പിക്കണം. ജാം അടിസ്ഥാനത്തിലുള്ള ഐഐടി പ്രവേശനത്തിന് തുടർന്ന് അർഹതപ്പരീക്ഷയോ ഇന്റർവ്യൂവോ ഇല്ല.

ജാം സ്കോർ ഉപയോഗിക്കുന്ന മറ്റ് സ്ഥാപനങ്ങൾ: കോഴിക്കോട്ടേതടക്കം 21 എൻഐടികൾ, ഭോപാൽ / പുണെ / തിരുപ്പതി ഐസറ‌ുകൾ, ബംഗാൾ ശിബ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജി & ടെക്.

LEAVE A REPLY

Please enter your comment!
Please enter your name here